ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഒപ്പോ മൊബൈൽ, വിവോ ഇന്ത്യ, ഷവോമി ടെക്നോളജി കൂടാതെ കമ്പ്യൂട്ടർ നിർമ്മാതാക്കളായ ലെനോവോ എന്നിവർ കോടികളുടെ നികുതി തട്ടിപ്പ് നടത്തിയാതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇലക്‌ട്രോണിക്‌സ് – ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പങ്കുവെച്ച കണക്കുകൾ പ്രകാരം ഏകദേശം 9,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് 2018-19 നും 2022-23 നും ഇടയിൽ നടന്നിട്ടുണ്ട്. കസ്റ്റംസ് തീരുവ, ജിഎസ്ടി എന്നിവയിലാണ് തിരിമറി നടത്തിയിരിക്കുന്നത്. 1,629.87 കോടി രൂപ ഈ കാലയളവിൽ സർക്കാർ വീണ്ടെടുത്തു.
കണക്കുകൾ പ്രകാരം ഒപ്പോ മൊബൈൽ ഇന്ത്യ 5,086 കോടി രൂപയും, വിവോ 2,923.25 കോടി രൂപയും ഷവോമി ടെക്നോളജി ഇന്ത്യ 851.14 കോടി രൂപയും നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ട്. ലെനോവ 42.36 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയിട്ടുണ്ട്.
ഇന്ത്യയിൽ അനധികൃതമായി പണം അയച്ചതും നികുതി വെട്ടിപ്പ് നടത്തിയതും ആയിട്ടുള്ള കമ്പനികളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഈ വിവരങ്ങൾ നൽകിയത്. കമ്പനികൾക്ക് എതിരെ കൂടുതൽ അന്വേഷണം നടന്നുവരുന്നതായി മന്ത്രി അറിയിച്ചു.
Summary: 9000 crore tax fraud: Investigation against companies Oppo, Vivo, Xiaomi and Lenovo.
Discussion about this post