ഇന്ത്യയിൽ ഓപ്പൺഹൈമർ മുന്നിൽ; ആഗോളതലത്തിൽ ബാർബിയും

ജൂലൈ 21ന് തിയറ്ററുകളിൽ എത്തിയ ചിത്രങ്ങളാണ് ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമറും ഗ്രെറ്റ ഗെർവിഗിന്റെ ബാർബിയും. ഇന്ത്യൻ ബോക്സ് ഓഫീസിൽ ഓപ്പൺ ഹൈമറാണ് താരം. രണ്ടാം ദിവസത്തെ കണക്കുകൾ നോക്കിയാൽ 17 കോടി രൂപയാണ് ഓപ്പൺ ഹൈമർ നേടിയത്. ഇതോടെ ഈ ചിത്രം മൊത്തം 30 കോടി രൂപ ഇന്ത്യൻ തിയേറ്ററുകളിൽ നിന്ന് കളക്ട് ചെയ്തിട്ടുണ്ട്. അതേസമയം രണ്ടാം ദിവസത്തെ കണക്കുകളിൽ ബാർബി നേടിയത് 6.50 കോടിയാണ്.

എന്നാൽ ആഗോളതലത്തിൽ ഓപ്പൺഹൈമറെക്കാൾ വളരെ മുന്നിലാണ് ബാർബിയുടെ കളക്ഷൻ. മാർഗോട്ട് റോബി ടൈറ്റിൽ റോളിൽ എത്തിയ ബാർബിയിൽ റയാൻ ഗോസ്ലിംഗാണ് കെൻ ആയി എത്തുന്നത്.

ആറ്റം ബോംബ് കണ്ടെത്തിയ ഓപ്പൺ ഹൈമറുടെ കഥയാണ് നോളന്റെ ചിത്രം പറയുന്നത്. രണ്ടാം ലോക മഹായുദ്ധവും ചിത്രം പശ്ചാത്തലമാക്കുന്നുണ്ട്. ഇന്ത്യയിലും കേരളത്തിലും ഒരുപാട് ആരാധകർ ഉള്ള ക്രിസ്റ്റഫർ നോളന്റെ ചിത്രം ആവേശത്തോടെയാണ് ആരാധകർ കാത്തിരുന്നത്.

Summary: Oppenheimer leads in India; and Barbie globally.

Exit mobile version