കിലിയന്‍ എംബാപ്പെയെ ഒഴിവാക്കാനുറപ്പിച്ച് പിഎസ്ജി. നിലവില്‍ എംബാപ്പയെ തങ്ങളുടെ ജപ്പാന്, കൊറിയ പ്രീ സീസണ് ടൂറില്‍ നിന്നു പിഎസ്ജി ഒഴിവാക്കി. അടുത്ത സീസണില്‍ തങ്ങളും ആയി കരാര്‍ തീരുന്ന എംബപ്പെ ഫ്രീ ആയി റയല്‍ മാഡ്രിഡിലേക്ക് പോവാന്‍ രഹസ്യധാരണ ഉണ്ടാക്കിയത് ആയാണ് പി.എസ്.ജി കരുതുന്നത്. അതിനാല്‍ തന്നെ താരത്തെ സൗജന്യമായി നഷ്ടം ആവുന്നതിലും ഭേദം താരത്തെ വില്‍ക്കുക ആണ് നല്ലത് എന്നാണ് പിഎസ്ജിയുടെ നിലപാട്. 150 മില്യണ്‍ യൂറോ എങ്കിലും പാരീസ് താരത്തിന് ആയി പ്രതീക്ഷിക്കുന്നു. നിലവില്‍ താരത്തിന് ആയി രംഗത്ത് വരാന്‍ റയലിന് ചിലപ്പോള്‍ തങ്ങളുടെ താരങ്ങളില്‍ ചിലരെ വില്‍ക്കേണ്ടി വരും. റയലിനെ കൂടാതെ മറ്റു ക്ലബുകളെയും ഫ്രഞ്ച് ക്ലബ് എംബാപ്പെയ്ക്കായി പ്രതീക്ഷിക്കുന്നുണ്ട്.
Discussion about this post