തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആശിഷ് ജെ.ദേശായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ 11 മണിക്ക് രാജ്ഭവനിലായിരുന്നു ചടങ്ങ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുൻപാകെയാണ് ആശിഷ് ജെ.ദേശായി സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരും പങ്കെടുത്തു. എ.ജെ.ദേശായി ഗുജറാത്ത് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരുന്നു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.വി.ഭട്ടി സുപ്രീം കോടതി ജഡ്ജിയായതോടെ വന്ന ഒഴിവിലാണ് ദേശായിയെ നിയമിച്ചത്. കേരള ഹൈക്കോടതിയുടെ 38-ാം ചീഫ് ജസ്റ്റിസാണ് ദേശായി. സുപ്രീം കോടതിയിലേക്കു സ്ഥാനക്കയറ്റം ലഭിച്ചില്ലെങ്കിൽ അടുത്തവർഷം ജൂലൈ 4നു വിരമിക്കും.2011 ലാണ് ആശിഷ് ദേശായി ഗുജറാത്ത് ഹൈക്കോടതിയിലെ അഡീഷനൽ ജഡ്ജിയായത്. നേരത്തേ, ഹൈക്കോടതിയിൽ കേന്ദ്ര സർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസൽ ആയിരുന്നു.
Summary: Justice Ashish J. Desai was sworn in as the new Chief Justice of the Kerala High Court on Saturday. Governor Arif Mohammed Khan administered the oath of office to Desai at a solemn function in the Raj Bhavan- the official residence of Khan, here.
Discussion about this post