ജൂലൈ 15 മുതൽ 16 വരെ നീണ്ടുനിന്ന ആമസോണിന്റെ പ്രൈം ഡേ സെയിൽ അത്ഭുതപൂർവമായ പങ്കാളിത്തത്തിനാണ് സാക്ഷ്യം വഹിച്ചത്. 2022-നെക്കാൾ 14% കൂടുതൽ പ്രൈം അംഗങ്ങലാണ് 2023 പ്രൈം ഡേയിൽ ഷോപ്പിംഗ് നടത്തിയത്.
2023ൽ സ്മാർട്ട്ഫോണുകളാണ് ഏറ്റവും കൂടുതൽ വിറ്റത് . ഓരോ സെക്കൻഡിലും 5 സ്മാർട്ട്‌ഫോണുകലാണ് വിറ്റഴിക്കപ്പെട്ടത്. OnePlus Nord 3 5G, Samsung Galaxy M34 5G, Motorola Razr 40 Series, Realme Narzo 60 Series, iQOO Neo 7 Pro 5G തുടങ്ങിയ പുതിയ സ്മാർട്ട്‌ഫോണുകൾക്ക് പ്രൈം അംഗങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അതിൽ സാംസങ് ഗാലക്‌സി M34 5G ഒന്നാം സ്ഥാനത്തെത്തി. boAt, Sony, LG, Samsung, Philips, Wipro, OnePlus, LEGO, Maybelline, Puma, SUGAR കോസ്‌മെറ്റിക്‌സ്, പാമ്പേഴ്‌സ് എന്നിവയാണ് 2023-ലെ പ്രൈം ഡേയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ബ്രാൻഡുകൾ.
400-ലധികം മുൻനിര ഇന്ത്യൻ, ആഗോള ബ്രാൻഡുകളിൽ നിന്നുള്ള 45,000+ പുതിയ ഉൽപ്പന്നങ്ങളുടെ ലോഞ്ചുകൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ഡീലുകലാണ് ഈ വർഷത്തെ പ്രിെെം ഡേ സെയിലിൽ ആമസോൺ ഉപഭോക്താക്കൾക്കായി ഒരുക്കിയത്.
Summary: Amazon Prime Day 2023: Record-breaking savings for members at Rs 300 crore, 14% more engagement