ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ(ഐ.പി.എല്‍) ബ്രാന്‍ഡ് മൂല്യത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷ(2022)ത്തെ അപേക്ഷിച്ച് 80 ശതമാനമാണ് വര്‍ധനവ്. 2022ല്‍ 1.8 ബില്യണ്‍ ഡോളറായിരുന്നുവെങ്കില്‍(14,688) 2023ല്‍ അത് 3.2 ബില്യണ്‍ ഡോളറായാണ്(26,438) ഉയര്‍ന്നത്. ആഗോള ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ ഹൗലിഹാന്‍ ലോക്കിയുടെതാണ് റിപ്പോര്‍ട്ട്. ഐ.പി.എലിന്റെ സംപ്രേക്ഷണാവകാശ തുകയിലും വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓരോ മത്സരത്തിന്റെയും അടിസ്ഥാനത്തില്‍ താരതമ്യം ചെയ്താല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ബ്രോഡ്കാസ്റ്റിംഗ് ഫീസ് ലോകത്തിലെ മറ്റ് പ്രൊഫഷണല്‍ ലീഗുകളേക്കാള്‍ വളരെ കൂടുതലാണ്.
Summary: Brand value of Indian Premier League (IPL) increased tremendously
Discussion about this post