മെസിയുടെ സഹതാരമായ ജോര്‍ഡി ആല്‍ബയും ഇന്റര്‍ മിയാമിയിലേക്ക് തന്നെയെന്ന് ഉറപ്പായി. ജോര്‍ഡി ആല്‍ബയുടെ സൈനിംഗ് പൂര്‍ത്തിയാക്കിയതായി ഇന്റര്‍ മിയാമി തന്നെ ഔദ്യോഗികകമായി അറിയിച്ചിട്ടുണ്ട്. ബാഴ്‌സലോണയിലെ മറ്റൊരു സഹതാരം സെര്‍ജിയോ ബുസ്‌കെറ്റ്‌സ് നേരത്തെതന്നെ മെസിയോടൊപ്പം മയാമിയിലെത്തിയിരുന്നു. അടുത്ത മത്സരത്തില്‍ മെസിയും ബുസ്‌കെറ്റ്‌സും കളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ആല്‍ബ കൂടിയെത്തുന്നതോടെ മയാമി കൂടുതല്‍ ശക്തമാകും.നിലവില്‍ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മയാമി നിലവില്‍ അമേരിക്കന്‍ ലീഗില്‍ ഏറ്റവും മോശമായ അവസ്ഥയിലാണ്. മെസിയുടെ അത്ഭുതങ്ങളിലാണ് ഇനി ഇന്‍ര്‍മിയാമി ആരാധകരുടെ പ്രതീക്ഷ. മെസിക്കൊപ്പം ബാഴ്‌സയിലെ സഹതാരങ്ങള്‍ എത്തുന്നതോടെ പ്രതീക്ഷകള്‍ വാനോളമാകുകയാണ്.
Summary: Jordi Alba has joined former Barcelona team-mates Lionel Messi and Sergio Busquets at Inter Miami. The Spain full-back, 34, has signed a contract to the end of the 2024 Major League Soccer season, with a club option for 2025. Alba left Barca this summer after 11 years with the Spanish giants.