ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്ക് ബ്രാൻഡായ ബോട്ട് ഹൃദയമിടിപ്പ് നിരീക്ഷണം, SpO2 ട്രാക്കിംഗ്, മറ്റ് ആരോഗ്യ സവിശേഷതകൾ അടങ്ങിയ സ്മാർട്ട് റിംഗ് അനാവരണം ചെയ്തു. കമ്പയുടെ പുത്തൻ പതിപ്പായിട്ടാണ് സ്മാർട്ട് റിങ്ങുകളെ ബോട്ട് അവതരിപ്പിച്ചത്.
പേര് സൂചിപ്പിക്കുന്നത് പോലെ, ഈ ഉപകരണം വിരലിൽ ധരിക്കാനും ഉപഭോക്താക്കളുടെ ആരോഗ്യവും ഫിറ്റ്നസ് അളവുകളും നിരീക്ഷിക്കാനും സഹായിക്കും. വിലനിർണ്ണയവും റിലീസ് തീയതിയും സംബന്ധിച്ച വിശദാംശങ്ങൾ നിലവിൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ബോട്ടിന്റെ ഓൺലൈൻ സ്റ്റോർ, ആമസോൺ, ഫ്ലിപ്കാർട്ട് ഉൾപ്പെടെ വിവിധ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ബോട്ട് സ്മാർട്ട് റിംഗ് ലഭ്യമാകും.
Summary: Boat unveils smart ring with heart rate monitoring, SpO2 tracking and other health features