ഇന്ത്യ ഇ-പാസ്പോർട്ടുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നു. ഡിജിറ്റൽ ഇന്ത്യയുടെ ലക്ഷ്യമെന്നോണം എംബഡഡ് ചിപ്പുകളും ഫ്യൂച്ചറിസ്റ്റിക് സാങ്കേതികവിദ്യയും ഉപയോഗിച്ച് ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്യാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം.
2022 ലെ കേന്ദ്ര ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ഇക്കാര്യം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇ-പാസ്‌പോർട്ടുകളിൽ രണ്ടാം പേജിൽ വ്യക്തിയെ സംബന്ധിച്ച വിവരങ്ങളും ഡിജിറ്റൽ സുരക്ഷാ ഫീച്ചറും ഉണ്ടായിരിക്കും എന്നാണ് അറിയുന്നത്. ഇത് രാജ്യത്തിന്റെ ഒരു ‘ഡിജിറ്റൽ സിഗ്നേച്ചർ’ ആയി കണക്കാക്കാം.
നാസിക്കിലെ ഇന്ത്യൻ സെക്യൂരിറ്റി പ്രസ്സുമായും നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററുമായും ചേർന്നാണ് വിപുലമായ സുരക്ഷാ ഫീച്ചറുകളുള്ള ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കുന്നത്.
Summary: Chip-embedded e-passports are coming with added security and convenience.
Discussion about this post