ലോക മസ്തിഷ്ക ദിനം അഥവാ അന്താരാഷ്ട്ര മസ്തിഷ്ക ദിനമായി ആചരിക്കുന്ന ദിവസമാണ് ജൂലൈ 22. മനുഷ്യ ശരീരത്തിലെ സുപ്രധാന അവയവമാണ് തലച്ചോറ്. നമ്മുടെ തലച്ചോറിനെയും അതിനെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ചുള്ള അവബോധം വളർത്തുന്നതിനുള്ള ഒരു സുപ്രധാന അവസരമായാണ് ലോകം ഈ ദിനത്തെ കണക്കാക്കുന്നത്.
‘തലച്ചോറിന്റെ ആരോഗ്യവും വൈകല്യങ്ങളും: ആരെയും പിന്നിലാക്കരുത്’. ഇതാണ് 2023ലെ ലോക മസ്തിഷ്ക ദിനം മുന്നോട്ടുവയ്ക്കുന്ന ആശയം. തലച്ചോറിന്റെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വളർത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വൈകല്യമുള്ളവർക്ക് ഉയർന്ന നിലവാരമുള്ള ആരോഗ്യസംരക്ഷണം നൽകേണ്ടതിൻറെ പ്രാധാന്യവും മുന്നോട്ടു വയ്ക്കുന്നുണ്ട്.
ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നും സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ മസ്തിഷ്ക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളുമായി മുന്നിട്ടിറങ്ങാറുണ്ട്. വർഷോപ്പുകൾ, തുറന്ന ചർച്ചകൾ എന്നിവ സംഘടിപ്പിക്കുക, ധനസമാഹരണം മുതലായ പ്രവർത്തനങ്ങളിലൂടെ മെച്ചപ്പെട്ട മസ്തിഷ്ക ആരോഗ്യം നിലനിർത്തുകയാണ് അവ ലക്ഷ്യം വയ്ക്കുന്നത്.
Summary: July 22 – World Brain Day.
Discussion about this post