വിജയ് ശേഖർ ശർമ : 10,000 രൂപ മാസ ശമ്പളക്കാരൻ; ഇന്ന് സമ്പന്നരുടെ പട്ടികൾ 92 മത്

കണ്ണടച്ചു തുറക്കും മുന്നേ പണമയക്കാൻ ഇന്ന് നമ്മൾക്കൊക്കെ പണമടക്കാൻ സാധിക്കും. എങ്ങനെ അയക്കും എന്ന ചിന്തിക്കുന്ന സമയം മതി യു പി ഐഡി വഴി ഒരു ട്രാൻസാക്ഷൻ നടത്താൻ. ഇന്ത്യയിലെ ജനങ്ങളെ യു ഐ ഐഡികൾ അത്രത്തോളം സ്വാധീനിച്ചു എന്ന് വേണം പറയാൻ. അത്തരത്തിൽ ഒരാളാണ് പേടിഎം. ജനങ്ങൾക്കിടയിൽ ആദ്യം ഹിറ്റായവൻ  പേടിഎമ്മാണ്.

സ്ഥാപകൻ വിജയ് ശേഖർ ശർമ പ്രതിസന്ധികളെ അവസരമാക്കിയാണ് ഈ സ്റ്റാർട്ടപിൻ ജന്മം നൽകിയത്. അവസരങ്ങളിലൂടെ പേടിഎം വളർന്നപ്പോൾ വിജയ് ശേഖർ ശർമയും സമ്പന്നനായി. 10,000 രൂപ മാസ ശമ്പളത്തിന് ജോലി ചെയ്തിരുന്ന യുവാവ് ഇന്ന് 1.2 ബില്യൺ ഡോളർ ആസ്തിയുടെ ഉടമയമാണ് രാജ്യത്തെ സമ്പന്നരുടെ പട്ടികയിൽ 92-ാം സ്ഥാനത്തേക്കുള്ള വിജയ് ശേഖറിന്റെ വളർച്ച സ്വയം വെട്ടിത്തെളിച്ച പാതയിലൂടെയായിരുന്നു.

90കളുടെ അവസാനകാലത്ത് സുഹൃത്തിന്റെ സഹായത്തോടെ indiasite.net എന്ന വെബ്‌സൈറ്റ് ആരംഭിച്ച വിജയ് ശേഖർ രണ്ട് വർഷത്തിന് ശേഷം അഞ്ചുലക്ഷം രൂപയ്ക്ക് വെബ്സൈറ്റ് വില്പന നടത്തിയത്.

വെബ് കണ്ടന്റുകളുടെ സാധ്യത മനസിലാക്കിയ വിജയ് ശേഖർ തന്റെ മുഴുവൻ സമ്പാദ്യവും ഉപയോ​ഗപ്പെടുത്തിയാണ് 2003 ൽ One97 കമ്മ്യൂണിക്കേഷൻസ് ആരംഭിക്കുന്നത്. വാർത്താ കണ്ടന്റ്, ക്രിക്കറ്റ് സ്‌കോറുകൾ, റിംഗ്‌ടോണുകൾ, തമാശകൾ, പരീക്ഷാ ഫലങ്ങൾ എന്നിവ നൽകുന്നൊരു പ്ലാറ്റ്ഫോമായിരുന്നു One97 കമ്മ്യൂണിക്കേഷൻസ്. പേടിഎമ്മിന്റെ പാരന്റ് കമ്പനി കൂടിയാണിത്. One97 കമ്മ്യൂണിക്കേഷൻസ് അടച്ച് പൂട്ടലിന്റെ വക്കിലെത്തിയപ്പോൾ വിജയ് ശേഖർ കമ്പനിയെ നിലനിർത്താനായി പ്രതിമാസം 10,000 രൂപ ശമ്പളത്തിൽ ജോലി ചെയ്തു.

2004ൽ One97 കമ്മ്യൂണിക്കേഷൻസിന്റെ 40 ശതമാനം ഓഹരികൾ എട്ട് ലക്ഷം രൂപയ്ക്ക് വിജയ് ശേഖറിന്റെ സുഹൃത്ത് വാങ്ങി. ഇത് കൂടുതൽ നിക്ഷേപം നടത്താൻ വിജയ് ശർമയെ പ്രേരിപ്പിച്ചു. 2010-ൽ ഇന്ത്യയിൽ 3ജി നെറ്റ്‌വർക്ക് പ്രചാരം ലഭിച്ചതോടെ അദ്ദേഹം One97 കമ്മ്യൂണിക്കേഷൻസിന് കീഴിൽ പേടിഎം ആരംഭിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.

അങ്ങനെ വിജയ് ശേഖർ 2011 ൽ പേടിഎമ്മിന് തുടക്കം കുറിച്ചു. തുടക്കത്തിൽ വാലറ്റ് സൗകര്യം, ബസ് ടിക്കറ്റ് ബുക്കിം​ഗ്, ബിൽ പെയ്മെന്റ്, സിനിമാ ടിക്കറ്റ്, തീവണ്ടി, വിമാന ടിക്കറ്റ് എന്നീ മേഖലയിലാണ് പേ ടി എം പ്രവർത്തിച്ചത്. 10 മാസത്തിനുള്ളിൽ 15 ദശലക്ഷം വാലറ്റുകൾ ഉണ്ടാക്കാൻ പേടിഎമ്മിന് സാധിച്ചു.

2016 ലെ നോട്ട് അസാധുവാക്കൽ പേടിഎമ്മിനെ വലിയ രീതിയിൽ തുണച്ചു. പേടിഎം ഇടപാടുകളിൽ 700 ശതമാനം കുതിച്ചുചാട്ടം ഉണ്ടായി. പ്രതിദിനം 400 ദശലക്ഷം ഉപഭോക്താക്കളും 25 ദശലക്ഷം ഇടപാടുകളും എന്ന നിലയിലേക്ക് പേടിഎം എത്തി.

ഇത് രണ്ട് വർഷത്തിനുള്ളിൽ 10 ബില്യൺ ഡോളർ മൂല്യനിർണ്ണയം നേടാൻ പേടിഎമ്മിനെ സഹായിച്ചു. ഇന്ന് 300 ദശലക്ഷം ഇന്ത്യക്കാർ പേടിഎം ഉപയോ​ഗിക്കുന്നു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. പേടിഎം മാൾ എന്ന പേരിൽ ഇ-കൊമേഴ്‌സ് ബിസിനസ്, പേടിഎം പേയ്‌മെന്റ് ബാങ്ക് എന്നിവയും വിജയ് ശേഖർ ആരംഭിച്ചിട്ടുണ്ട്.

2016 ലെ നോട്ട് നിരോധനം പേടിഎമ്മിനെ വലിയ രീതിയിൽ തുണച്ചതെന്ന് വേണം പറയാൻ, . പേടിഎം ഇടപാടുകളിൽ 700 ശതമാനം വർധനവാണ് ഉണ്ടായത്. പ്രതിദിനം 400 ദശലക്ഷം ഉപഭോക്താക്കളും 25 ദശലക്ഷം ഇടപാടുകളും എന്ന നിലയിലേക്ക് പേടിഎം എത്തി.

ഇത് രണ്ട് വർഷത്തിനുള്ളിൽ 10 ബില്യൺ ഡോളർ മൂല്യനിർണ്ണയം നേടാൻ പേടിഎമ്മിനെ സഹായിച്ചു. ഇന്ന് 300 ദശലക്ഷം ഇന്ത്യക്കാർ പേടിഎം ഉപയോ​ഗിക്കുന്നു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. പേടിഎം മാൾ എന്ന പേരിൽ ഇ-കൊമേഴ്‌സ് ബിസിനസ്, പേടിഎം പേയ്‌മെന്റ് ബാങ്ക് എന്നിവയും വിജയ് ശേഖർ ആരംഭിച്ചിട്ടുണ്ട്. ഫോബ്സിന്റെ 2022 ലെ കണക്ക് പ്രകാരം 1.2 ബില്യൺ യുഎസ് ഡോളറാണ് വിജയ്  ശേഖർ ശർമയുടെ ആസ്തി.

Summary: Paytm founder Vijay Shekhar journey in making the firm a bumper hit

 

Exit mobile version