കിയ ഇന്ത്യയിൽ എസ്‌യുവി സെൽറ്റോസിന്റെ പുത്തൻ പതിപ്പ് അവതരിപ്പിച്ചു. 10.89-19.99 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. പെട്രോൾ, ഡീസൽ എന്നീ പവർട്രെയിനുകൾക്കൊപ്പം 18 വകഭേദങ്ങളിലാണ് മോഡൽ വരുന്നത്.
അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റം (ADAS) ലെവൽ 2, മുൻനിര സുരക്ഷാ ഫീച്ചറുകൾ, നൂതന സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച്, ഇന്നത്തെ വിവേചനാധികാരമുള്ള പുതിയ കാലത്തെ ഉപഭോക്താക്കളുമായി പ്രതിധ്വനിക്കുന്ന ഒരു പ്രചോദനാത്മക വാഹനമാണ് എസ്‌യുവി സെൽറ്റോസ എന്ന് കിയ ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ അഭിപ്രായപ്പെട്ടു. പുതിയ സെൽറ്റോസിനായി ആദ്യ ദിവസം തന്നെ 13,424 ബുക്കിംഗുകൾ ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
Summary: Kia launches new Seltos with price starting at Rs 10.89 lakh