സാധാരണക്കാരായ ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്ന നിക്ഷേപങ്ങളാണ് പോസ്റ്റ് ഓഫീസ് പദ്ധതികൾ. കേന്ദ്ര സർക്കാരിന്റെ സുരക്ഷയും, ഉയർന്ന പലിശയുമാണ് ആളുകളെ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലേക്ക് ആകർഷിക്കുന്നത്.കാലാനുസൃതമായി പലിശ നിരക്കുകൾ വർധിപ്പിക്കുന്നു എന്നതിനാൽ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളിൽ ചേരുന്നവർക്ക് അതിന് അനുസരിച്ചുള്ള ഗുണങ്ങൾ ലഭിക്കും. നിക്ഷേപകർക്കിടയിൽ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കാനാണ് പോസ്റ്റ് ഓഫീസ് പദ്ധതികൾ ആരംഭിച്ചത്.
കേന്ദ്ര ധനമന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ സേവിംഗ്സ് ഇൻസ്റ്റിറ്റ്യൂട്ട് നിയന്ത്രിക്കുന്ന ഈ സ്കീമുകളിൽ ചിലതിന് ബാങ്കിനേക്കാളും പലിശ ലഭിക്കും. ഓരോരുത്തരുടെയും നിക്ഷേപ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി വ്യത്യസ്ത തരത്തിലുള്ള നിക്ഷേപങ്ങൾ പോസ്റ്റ് ഓഫീസിൽ നിന്ന് ലഭിക്കും. ഓരോ ത്രൈമാസത്തിലുമാണ് പോസ്റ്റ് ഓഫീസ് പദ്ധതികളുടെ പലിശ അവലോകനം ചെയ്യുന്നത്. ഇക്കഴിഞ്ഞ ജൂലായ് 1 നാണ് ജൂലായ്- സെപ്റ്റംബർ പാദത്തിലേക്കുള്ള പലിശ കണക്കാക്കിയത്. 10-30 ശതമാനമാണ് പുതുക്കിയ നിരക്ക്.
Summary: Post Office New Interest Rates