ഇന്ത്യയിൽ പാസ്‌വേഡ് ഷെയറിങ്ങ് അവസാനിപ്പിച്ച് നെറ്റ്ഫ്ലിക്സ്

ഇന്ത്യയിൽ പാസ്സ്‌വേർഡ്‌ ഷെയറിങ്ങ് അവസാനിപ്പിച്ചതായി നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് ഉപഭോക്താക്കൾക്ക് ഇ-മെയിൽ വഴി നെറ്റ്ഫ്ലിക്സ് സന്ദേശമയച്ചു. കുടുംബാംഗങ്ങളല്ലാത്തവർക്ക് പാസ് വേർഡ് പങ്കിടുന്നതിലാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്.  കമ്പനിയുടെ വരുമാനം മെച്ചപ്പെടുത്താനാണ് ഇങ്ങനെ ഒരു നടപടിയെന്ന് അധികൃതർ അറിയിച്ചു.

ഒരു വീട്ടിലെ അംഗംങ്ങൾക്ക് ഉപയോഗിക്കാനുള്ളതാണ് നെറ്റ്ഫ്ലിക്സ് അക്കൗണ്ട്. ആ വീട്ടിൽ താമസിക്കുന്ന എല്ലാവർക്കും അവർ എവിടെയായിരുന്നാലും നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാൻ സാധിക്കും. .വീട്ടിൽ, യാത്രയിൽ, അവധി ദിവസങ്ങളിലും നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

പെട്ടെന്നുള്ള അറിയിപ്പാണെങ്കിലും ഇത്തരത്തിലൊരു മാറ്റം ഉണ്ടാകുമെന്ന് നേരത്തേ പ്രതീക്ഷിച്ചിരുന്നു.

Summary: Netflix ends password sharing in India

Exit mobile version