പുത്തൻ സി സീരീസ് വിപണിയിൽ അവതരിപ്പിച്ച് സ്മാർട്ഫോൺ ബ്രാൻഡായ റിയൽമി. കമ്പനി അവതരിപ്പിച്ചത്. ബഡ്ജറ്റ് വിഭാഗത്തിൽ ഉൾപ്പെട്ട റിയൽമി സി 53 എന്ന മോഡലിൻ്റെ പ്രാരംഭ വില 9,999 രൂപയാണ്.
5,000 എംഎഎച്ച് ബാറ്ററിയും 108എംപി ബാക്ക് ക്യാമറയുമാണ് ഇതിന്റെ പ്രത്യേകതകൾ .
റിയൽമി സി 53 രണ്ട് മോഡലുകളിലാണ് പുറത്തിറങ്ങുന്നത്. 4GB+128GB-ക്ക് 9,999 രൂപയും, 6GB+64GB ക്ക് 10,999 രൂപയുമാണ് വില.
റിയൽമി ഇന്ത്യ വെബ്‌സൈറ്റ്, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ വഴിയും പുതിയ റിയൽമി ഫോൺ രാജ്യത്ത് ലഭ്യമാകും. ജൂലൈ 26 ന് ഉച്ചയ്ക്ക് 12 മണി മുതൽ സി സീരീസുകൾ വിപണിയിൽ സുലഭമാകും.
Summary: Realme C53 with 108Mp camera launched in India; Price starts at Rs 9999