യുകെയിൽ ഇലക്ട്രിക് കാർ ബാറ്ററികൾ നിർമ്മിക്കുന്നതിനുള്ള സൗകര്യം വികസിപ്പിക്കുന്നതിനായി ജിഗാഫാക്‌ടറി ആരംഭിക്കാൻ പദ്ധതിയിട്ട് ടാറ്റ ഗ്രൂപ്പ്. ഈ പദ്ധതിയിൽ 4 ബില്യൺ പൗണ്ടിലധികം (ഏകദേശം 5.17 ബില്യൺ ഡോളർ) നിക്ഷേപിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്.
ഗ്യാസോലിൻ, ഡീസൽ എന്നിവ ഉപയോഗിക്കുന്ന വാഹനങ്ങളിൽ നിന്നുള്ള മാറ്റത്തിന് ശ്രമിക്കുന്ന യു കെ സർക്കാരിന് ഈ വാർത്ത ഏറെ പ്രതീക്ഷകൾ നൽകുന്നു. സ്വന്തം ഇവി ബാറ്ററികളുടെ വിതരണം ഉറപ്പാക്കാനുള്ള യുകെയുടെ പദ്ധതികൾക്ക് ടാറ്റയുടെ ഈ പദ്ധതി ഏറെ ഗുണകരമാണ്. ഇതിലൂടെ 4,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ടാറ്റ മോട്ടോഴ്‌സ അറിയിച്ചു. നിർണായകമായ അസംസ്‌കൃത ധാതുക്കളുമായും ബാറ്ററി സാമഗ്രികളുമായും ബന്ധപ്പെട്ട മേഖലകളിലും വിതരണ ശൃംഖലയിൽ ആയിരക്കണക്കിന് അധിക തൊഴിലവസരങ്ങൾ ഫാക്ടറി സൃഷ്ടിക്കുമെന്ന് സർക്കാർ പറഞ്ഞു.
Summary: India’s Tata group to build 5 billion Gigafactory in UK