ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ ഇടം നേടി. മോർഗൻ സ്റ്റാൻലിയെയും ബാങ്ക് ഓഫ് ചൈനയെയും മറികടന്നാണ് എച്ച്ഡിഎഫ്‌സി ലോകത്തെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിൽ ഏഴാം സ്ഥാനം ഉറപ്പിച്ചത്. നിലവില്‍ എച്ച്ഡിഎഫ്‌സിയുടെ വിപണി മൂല്യം 151 ബില്യണ്‍ ഡോളറാണ് (12.38 ലക്ഷം കോടി രൂപ).
438 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ജെ.പി മോര്‍ഗന്‍, 232 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ബാങ്ക് ഓഫ് അമേരിക്ക, 224 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചൈനയുടെ ഐ.സി.ബി.സി, 171 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അഗ്രിക്കള്‍ച്ചറല്‍ ബാങ്ക് ഓഫ് ചൈന, 163 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള വെല്‍സ് ഫാര്‍ഗോ, 160 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള എച്ച്എസ്ബിസി തുടങ്ങിയവയാണ് എച്ച്ഡിഎഫ്‌സിക്ക് മുന്നിലുള്ള ആഗോള ബാങ്കുകള്‍.
പുതിയ പട്ടികയിൽ ഉൾപ്പെടുന്നതോടെ എച്ച്‌ഡിഎഫ്‌സി ഓഹരികളുടെ നേട്ടം നിക്ഷേപകർക്ക് വർധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ കരുതുന്നത്. ആഗോള പോര്‍ട്ട്‌ഫോളിയോ എന്ന നിലയില്‍ പരിഗണിക്കാന്‍ പാകത്തില്‍ എച്ച്ഡിഎഫ്‌സി വളര്‍ന്നുവെന്നത് മികച്ച സാധ്യതകളുള്ള ദീര്‍ഘകാല ഓഹരിയായി ബാങ്കിനെ നിലനിര്‍ത്തും. ഒരു ആഗോള പോർട്ട്‌ഫോളിയോ ആയി കണക്കാക്കാൻ തക്ക വളർച്ച നേടിയിട്ടുണ്ട് എന്നത് എച്ച്‌ഡിഎഫ്‌സി ബാങ്കിനെ മികച്ച സാധ്യതകളുള്ള ഒരു ദീർഘകാല ഓഹരിയായി നിലനിർത്തും എന്നാണ് പ്രതീക്ഷ.
Summary: Private lender HDFC Bank entered the coveted $100 billion market-cap club on July 17, becoming the seventh largest global lender. The bank’s market capitalisation reached $151 billion, surpassing that of Morgan Stanley and Bank of China