ഭൂമിയെ കാർന്ന് തിന്നാൻ രാക്ഷസത്തിരമാലകളുമായി വീണ്ടുമൊരു സുനാമി വരുമോ? അതോ ഭൂമികുലുക്കമോ? ആശങ്കയിലാഴ്ത്തി കടലാഴങ്ങളിൽ നിന്ന് മുകൾപ്പരപ്പിലേക്കെത്തിയ ഭീമൻ വെള്ളിമത്സ്യവും നൽകുന്ന സൂചനയെന്ത്?
കടലിന്റെ ആഴങ്ങളിൽ നീന്തിത്തുടിച്ച ഒരുകൂട്ടം മുങ്ങൽ വിദഗ്ധരുടെ ദേഹത്ത് വന്നിടിച്ച ഈ ഭീമൻ വെള്ളിമത്സ്യമാണ് ഇപ്പോൾ ലോകത്തിൻ്റെ ചർച്ച വിഷയം. വെള്ളിമൽസ്യം അതായത് ജയന്റ് ഓർ ഫിഷ്.
കടലിൽ ഏകദേശം 1640 അടിയോളം താഴെ വസിക്കുന്ന ഓർ മത്സ്യങ്ങൾ അങ്ങനെയൊന്നും തീരത്തേക്കെത്താറില്ല. അപൂർവമായി ഇവയെ കടത്തീരങ്ങളിൽ ജീവനോടെയോ അല്ലാതെയോ കാണപ്പെടാറുണ്ട്. ഭൂകമ്പത്തിന്റെ മുന്നറിയിപ്പായിട്ടാണ് ഇവയുടെ വരവിനെ ജപ്പാൻകാർ കണക്കാക്കുന്നത്. തായ്‌വാനിനടുത്ത് ഇവയെ കണ്ടെത്തിയതിന് പിന്നലെ നടക്കുന്ന ചർച്ചകൾ വിഷയമാകുന്നതും ഈ വിശ്വാസം കൊണ്ടാണ്.
മുങ്ങൽ വിദഗ്ധർ പകർത്തിയ ഇവയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. മത്സ്യത്തിന് ഏകദേശം 6.5 അടി നീളമുണ്ട്. ദേഹത്ത് സ്രാവ് കടിച്ചതിന്റെ വലിയ ദ്വാരങ്ങളുണ്ടായിരുന്നു. ജീവനില്ലാത്ത ഓർ ഫിഷ് കടലിനടയിലേക്ക് താഴുന്നതിനിടെയാണ് മുങ്ങൽ വിദഗ്ധരുടെ ദേഹത്ത് വന്നിടിച്ചത്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് പ്രകാരം ഓർഫിഷാണ് നിലവിൽ അറിയപ്പെടുന്ന ഏറ്റവും നീളമേറിയ അസ്ഥി മത്സ്യം.
ജാപ്പനീസ് വിശ്വാസമനുസരിച്ച്, ഇവ ഭൂകമ്പത്തിനും സുനാമിക്കും മുൻപ് ആഴത്തിൽ നിന്ന് ഉപരിതലത്തിലേക്ക് ഉയരുന്നു. 2011-ലെ വിനാശകരമായ ഫുകുഷിമ ഭൂകമ്പത്തിനും സുനാമിക്കും ശേഷം ഈ വിശ്വാസത്തിന് ശക്തി പ്രാപിച്ചു. ദുരന്തത്തിന് തൊട്ടുമുമ്പ് രണ്ട് വർഷത്തിനുള്ളിൽ, നിരവധി ഓർ മത്സ്യങ്ങൾ കരയിലേക്കെത്തിയിരുന്നു. ഇത് ഭൂകമ്പത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി.
Summary: Harbinger of Earthquakes Rare Giant Oarfish Spotted Near Taiwan’s Coasts Sparks Concerns Of Seismic Activity