നത്തിങ് ഫോൺ ഈ ജൂലൈ 21 മുതൽ ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു. 5G ഫോണിന്റെ അടിസ്ഥാന വില 44,999 രൂപയാണ്. വൈറ്റ്, ഗ്രേ ഡാര്‍ക്ക് നിറങ്ങളിലാണ് പുതിയ നത്തിങ് ഫോൺ ഇറങ്ങുന്നത്. മൂന്ന് മോഡലുകളാണ് ഈ ഫോണിനുള്ളത് അതില്‍ അടിസ്ഥാന മോഡല്‍ 8GB RAM +128GB പതിപ്പാണ് ഇതിനാണ് 44,999 രൂപ വില. 12GB+256GB മോഡലാണ് പിന്നീട് വരുന്നത് ഇതിന് 49,999 രൂപയാണ് വില. ഹൈ എന്‍റ് അതായത് 12 ജിബി സ്റ്റോറേജും 512GB യും. ഈ ഫോണിന് വില 54,999 രൂപയാണ്.
സ്നാപ്ഡ്രാഗണ്‍ 8+ Gen 1 SoC ചിപ്പ് സെറ്റാണ് നത്തിങ് ഫോണിലുള്ളത്. നത്തിംഗ് ഫോണിന്‍റെ പ്രീമിയം ഗ്ലാസ് ബാക്ക് ഡിസൈന്‍ മുന്‍പ് തന്നെ സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ക്കിടയില്‍ പ്രശസ്തമാണ്. ഫോണിന്റെ ഏറ്റവും മികച്ച സവിശേഷതകളിലൊന്ന് ഉപകരണത്തിന്റെ പിൻഭാഗത്തുള്ള ഗ്ലിഫ് ഇന്റർഫേസാണ്. ഇത് നൂതനമായ ഒരു സ്മാർട്ട്ഫോൺ അനുഭവം പ്രധാനം ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഇന്ത്യൻ വിപണിയിലേക്ക് എത്തുന്ന നത്തിങ് ഫോൺ 2 ഉപഭോക്താക്കൾക്ക് ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഓഫറുകള്‍ ഉപയോഗിച്ചും വാങ്ങാം. ഈ ബാങ്ക് കാർഡുകൾക്ക് 3,000 രൂപയുടെ കിഴിവ് ഫോണ്‍ വാങ്ങുമ്പോള്‍ ലഭിക്കും.
Summary: Nothing Phone 2 to the Indian market, starting at Rs 44,999.
Discussion about this post