സാമ്പത്തിക ഭദ്രത ഉറപ്പാക്കി കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക എന്നത് ഏതൊരു മാതാപിതാക്കളുടെയും വലിയൊരു ലക്ഷ്യമാണ്. ഇതിനായി മാതാപിതാക്കളെ സഹായിക്കുന്ന ഒന്നാണ് ഇൻഷുറൻസ് പ്ലാനുകൾ. എൽ ഐ സി യുടെ ന്യൂ ചിൽഡ്രൻസ് മണി ബാക്ക് പ്ലാൻ എന്ന പദ്ധതിയിലൂടെ നിങ്ങളുടെ കുട്ടികളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ സാധിക്കും.
12 വയസ്സിനുള്ളിൽ പ്രായമുള്ള ഒരു കുട്ടിയുടെ പേരിൽ രക്ഷിതാക്കൾക്ക് ഈ പോളിസിയിൽ ചേരാവുന്നതാണ്. എൽഐസിയുടെ ഔദ്യോഗിക വൈബ്സൈറ്റിലൂടെ ഓൺലൈനായോ അല്ലെങ്കിൽ എൽഐസി ഏജൻറ്റ് വഴിയോ ഈ പദ്ധതിയിൽ അംഗമാകാം.
ലൈഫ് ഇൻഷുറൻസ് കവറേജിനൊപ്പം ഉറപ്പായ വരുമാനവും വാഗ്ദാനം ചെയ്യുന്ന ഒരു പദ്ധതിയാണ് ന്യൂ ചിൽഡ്രൻസ് മണി ബാക്ക് പ്ലാൻ. ഇടവേളകളിൽ വരുമാനം ലഭിക്കുന്നതിനുള്ള ഓപ്ഷൻ എൽഐസിയുടെ ഈ പുതിയ പോളിസിയ്ക്ക് കീഴിൽ ലഭ്യമാണ്. കൂടാതെ ഇൻഷുറൻസ് കാലാവധിയും പ്രീമിയം തുകയും പോളിസി ഹോൾഡർക്ക് തന്നെ തീരുമാനിക്കുന്നതിനുള്ള ഓപ്ഷനും ലഭ്യമാണ്.
Summary: LIC’s new children’s money back plan