ഐഫോൺ വിപണിയിൽ നേട്ടം കൊയ്ത് ഇന്ത്യ

ആപ്പിളിൻ്റെ അഞ്ചാമത്തെ വലിയ ഐഫോൺ വിപണനക്കാരായി ഇന്ത്യ മാറി.
ഈ സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിൽ ഇന്ത്യയിലെ വിതരണത്തിലും വിപണനത്തിലും ആപ്പിൾ നൽകിയ കരുതലാണ് ഈ റെക്കോർഡ് നേട്ടത്തിന് പിന്നിൽ. ഐഫോൺ വിൽപ്പനയുടെ കാര്യത്തിൽ യുകെ, ജപ്പാൻ, ചൈന, യുഎസ് എന്നീ രാജ്യങ്ങൾക്ക് പിന്നിലാണ് ഇന്ത്യ ഇപ്പോൾ.

രണ്ടാം പാദത്തിലെ ഐഫോൺ വിൽപ്പനയുടെ ഏകദേശം 4% ഇന്ത്യയിലാണെന്നാണ് റിപ്പോർട്ടുകൾ. ആപ്പിൾ കൃത്യമായ യൂണിറ്റുകളുടെ എണ്ണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇന്ത്യയിലെ വിൽപ്പന വർഷം തോറും 50% വർദ്ധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വർഷം ജൂണിൽ ഇന്ത്യയിലെ മൊത്തം സ്മാർട്ട്‌ഫോൺ വിപണിയിലെ ആപ്പിളിൻ്റെ വിപണി വിഹിതം 3.4 ശതമാനമായിരുന്നു. ഈ സാമ്പത്തിക വർഷത്തിൽ ഇത് 5.1 ശതമാനമായി ഉയർന്നു. ഇന്ത്യയിലെ ആപ്പിളിൻ്റെ വിപുലീകരണത്തിൽ ഭാഗമായി ആദ്യത്തെ ഫിസിക്കൽ സ്റ്റോറുകൾ ഡൽഹിയിലും മുംബൈയിലും തുറക്കാനാണ് ആപ്പിളിൻ്റെ പദ്ധതി.

 

Summary: India ranks among Apple’s top 5 Iphone markets for the first time

 

Exit mobile version