ഡൽഹി: 2023 മെയ് മാസത്തിൽ ക്രെഡിറ്റ് കാർഡ് ചെലവ് 1.4 ലക്ഷം കോടി രൂപയായി ഉയർന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ക്രെഡിറ്റ് കാർഡ് കുടിശ്ശികയിൽ പ്രതിമാസം 5 ശതമാനത്തിന്റെ വർദ്ധനയാണുണ്ടായിരിക്കുന്നതായാണ് റിപ്പോർട്ട്. അതേ സമയം, നിലവിൽ ഉപയോഗത്തിലുള്ള കാർഡുകളുടെ എണ്ണത്തിൽ ജനുവരി മാസത്തിൽ വൻ വർധനയാണുണ്ടായിരിക്കുന്നത്. മെയ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 87.4 ദശലക്ഷത്തിലധികം കവിഞ്ഞെന്നും ആർബിഐ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട് മാസങ്ങളിൽ മാത്രം 20 ലക്ഷം പേർ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചതായാണ് റിപ്പോർട്ട് . 2023 ജനുവരി വരെ രാജ്യത്ത് 82.4 ദശലക്ഷം കാർഡുകൾ സജീവമാണ്. ഫെബ്രുവരിയിൽ സജീവമായ കാർഡുകളുടെ എണ്ണം 83.3 ദശലക്ഷത്തിലും മാർച്ചിൽ 85.3 ദശലക്ഷത്തിലും ഏപ്രിലിൽ 86.5 ദശലക്ഷത്തിലും എത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു
കഴിഞ്ഞ സാമ്പത്തിക വർഷം ക്രെഡിറ്റ് കാർഡ് ചെലവ് പ്രതിമാസം 1.1 മുതൽ 1.2 ലക്ഷം കോടി രൂപയായിരുന്നു, എന്നാൽ ഈ വർഷം മേയിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 1.4 ലക്ഷം കോടി രൂപയിലെത്തി. ആർബിഐ കണക്കുകൾ പ്രകാരം, ഒരു കാർഡിന് ശരാശരി ചെലവ് 16,144 രൂപയായി.
പ്രമുഖ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്കിന് മെയ് മാസത്തിൽ 18.12 മില്യൺ കാർഡുകളാണ് പ്രചാരത്തിലുള്ളത്. കൂടാതെ കുടിശ്ശികയുടെ കാര്യത്തിലും ബാങ്ക്, വിപണിയിൽ മുന്നിലാണ്. മൊത്തം കുടിശ്ശികയുടെ 28.5 ശതമാനവും എച്ച്ഡിഎഫ്സി ബാങ്കിന്റെതാണ്.17.13 ദശലക്ഷം കാർഡുകളുള്ള എസ്ബിഐ കാർഡ് രണ്ടാം സ്ഥാനത്താണ്, ഐസിഐസിഐ ബാങ്കിന് 14.67 ദശലക്ഷം ക്രെഡിററ് കാർഡാണുള്ളത്. 12.46 ദശലക്ഷം കാർഡുമായി ആക്‌സിസ് ബാങ്ക് നാലാം സ്ഥാനത്തുമാണ്.
മെയ് മാസത്തിൽ മാത്രം എച്ച്‌ഡിഎഫ്‌സിയുടെ 18.12 ദശലക്ഷം ക്രെഡിറ്റ് കാർഡുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. കുടിശ്ശികയുടെ കാര്യത്തിലും എച്ച്‌ഡിഎഫ്‌സി വിപണിയിൽ മുന്നിലാണ്.
രാജ്യത്തിന്റെ ആകെ കുടിശ്ശികയുടെ 28.5 ശതമാവും എച്ച്‌ഡിഎഫ്‌സി ബാങ്ക് പ്രതിനിധീകരിക്കുന്നതാണ്. 17.13 ദശലക്ഷം കാർഡുകളുള്ള എസ്ബിഐ കാർഡ് രണ്ടാമതും 14.67 ദശലക്ഷം ക്രെഡിറ്റ് കാർഡുകളുമായി ഐസിഐസിഐ ബാങ്കും രണ്ടാമതാണ്. 12.46 ദശലക്ഷം കാർഡുകളുമായി ആക്‌സിസ് ബാങ്ക് നാലാം സ്ഥാനത്താണ്.
അടുത്തിടെയാണ് രാജ്യത്ത് ക്രെഡിറ്റ് കാർഡ് കുടിശ്ശിക 2 ലക്ഷം കോടി കവിഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നത്. ആർബിഐയുടെ കണക്കുകൾ പ്രകാരം, ക്രെഡിറ്റ് കാർഡ് കുടിശ്ശിക 2023 ഏപ്രിൽ മാസത്തിൽ 2,00,258 കോടി രൂപയിലെത്തിയിരുന്നു. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചതു കൊണ്ടുമാത്രം, ബാങ്കുകളിലേക്കുള്ള തിരിച്ചടവ് തുക രണ്ട് ലക്ഷം കോടിയായി ഉയരുകയായിരുന്നു
Summary: Credit card spending has hit a record high of Rs 1.4 lakh crore in May, the latest data from Reserver Bank of India showed. The total spending or outstanding dues on credit cards, which remained rang-bound throughout the year in the previous fiscal, have been rising by 5 per cent month on month this year.
Discussion about this post