സുരക്ഷയ്ക്കും ആഡംബരത്തിനും പ്രാധാന്യം നൽകി റെസ്വാനി വെൻഗെൻസ് ഓഫ് റോഡ് എസ്‌യുവി നിരത്തിലിറങ്ങാൻ ഒരുങ്ങുന്നു. 35 ഇഞ്ച് ടയറുകളും ഉയര്‍ന്ന ബംപറും പിന്നിലെ നെടു നീളത്തിലുള്ള എല്‍ഇഡി ബ്രേക്ക് ലൈറ്റും റൂഫ് സ്‌പോയ്‌ലറുമാണ് വാഹനത്തിന്റെ പ്രധാന ഹൈലൈറ്റ്. ചെത്തി മിനുക്കിയ രൂപത്തിലുള്ള ഡിസൈൻ പാറ്റേണിലാണ് വാഹനത്തിന്റെ ഓരോ ഭാഗങ്ങളും ഒരുക്കിയിരിക്കുന്നത്.
മൂന്ന് നിരകളിലായാണ് വാഹനത്തിൽ സീറ്റുകൾ ഒരുക്കിയിരിക്കുന്നത്. എസ്‌യുവിയുടെ അഴക് കൂട്ടാൻ പനോരമിക് സൺറൂഫ് നൽകിയിട്ടുണ്ട്. ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും സപ്പോർട്ടു ചെയ്യുന്ന ഹെഡ് അപ്പ് ഡിസ്പ്ലേ, വയർലെസ് ഫോൺ ചാർജിങ്, ഓഗ്മെന്റ് റിയാലിറ്റിയുള്ള ഡിജിറ്റൽ ഡ്രൈവേഴ്സ് ഡിസ്പ്ലേ, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ തുടങ്ങി ഒട്ടേറെ ഫീച്ചറുകളും സുരക്ഷാ സൗകര്യങ്ങളും വാഹനം വാഗ്‌ദാനം ചെയ്യുന്നുണ്ട്. ബോംബിനെ പോലും പ്രതിരോധിക്കാൻ ഈ വാഹനത്തിന് സാധിക്കും എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.
6.2 ലീറ്റര്‍ വി8 എൻജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 3 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എൻജിന്റെ ഓപ്ഷനും ലഭ്യമാണ്. 692 പി.എസ് പവറും 885 എൻ.എം ടോർക്കും ഉത്പാദിപ്പിക്കാൻ വാഹനത്തിന്റെ എൻജിന് സാധിക്കും. സൈനിക വാഹനങ്ങളോടാണ് റിസ്വാനി വെൻഗെൻസിന് സാമ്യത കൂടുതൽ എന്ന് വേണമെങ്കിൽ പറയാം.
Summary: Rezwani Vengeance suv combines luxury and strength