ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയുടെ പുനരുദ്ധാരണ പദ്ധതിയുടെ ടെൻഡർ അദാനി ഗ്രൂപ്പ് സ്വന്തമാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ പുനർവികസന പദ്ധതികളിലൊനാണിത്.
അദാനി റിയൽറ്റി, ഡിഎൽഎഫ്, നമാൻ ഗ്രൂപ്പ് എന്നീ മൂന്ന് കമ്പനികൾ ധാരാവിയുടെ പുനർവികസനത്തിനും ചേരി നിവാസികളുടെ പുനരധിവാസത്തിനുമായി ബിഡ് സമർപ്പിച്ചിരുന്നു. സാങ്കേതിക ലേലത്തിൽ നമാൻ ഗ്രൂപ്പ് യോഗ്യത നേടിയില്ല. അദാനി റിയൽറ്റി 5,069 കോടി രൂപയ്ക്കും ഡിഎൽഎഫ് 2,025 കോടി രൂപയ്ക്കുമാണ് ലേലം വിളിച്ചത്.
മഹാരാഷ്ട്ര സർക്കാരിന്റെ അനുമതിയോടെ ധാരാവിയുടെ പുനർവികസനവുമായി മുന്നോട്ട് പോകും, കൂടാതെ ഇതിനായി ഒരു പ്രത്യേക പർപ്പസ് വെഹിക്കിൾ (എസ്പിവി) രൂപീകരിക്കുംമെന്ന്, ”ധാരാവി പുനർവികസന പദ്ധതിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസ് എസ് വി ആർ ശ്രീനിവാസ് പറഞ്ഞു.
Summary: Adani Group to redevelop Asia’s biggest slum Dharavi