പിൻ അടിച്ച് സമയത്തെ കളയണ്ട; ജിപേ ട്രാൻസാക്ഷൻ ഇനി കൂടുതൽ വേഗത്തിലാക്കാം

ഗൂഗിൾ പേ പുതിയ യുപിഐ ലൈറ്റ് സേവനങ്ങൾ അവതരിപ്പിക്കുന്നു. ഓൺലൈൻ ഇടപാടുകൾ കൂടുതൽ എളുപ്പത്തിൽ നടത്തുന്നതിന്റെ ഭാഗമായാണ് ഗൂഗിൾ പേ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്. ഇത് പ്രകാരം ജിപേ ഇടപാടുകൾക്കായി ഉപയോഗിക്കുന്ന യുപിഐ പിൻ ഇടക്കിടെ നൽകേണ്ടി വരില്ല. ഒറ്റ ക്ലിക്കിലൂടെ ഇടപാടുകൾ നടത്താം എന്നതാണ് ഇതുകൊണ്ടുള്ള ഗുണം. അതുകൊണ്ട് യുപിഐ ലൈറ്റ് ഉപയോഗിച്ച് വേഗത്തിലുള്ള ഇടപാടുകൾ നടത്താനാകും.

ഒരു സമയം പരമാവധി 200 രൂപ വരെയുള്ള ഇൻസ്റ്റന്റ് ട്രാൻസാക്ഷനുകളാണ് യുപിഐ ലൈറ്റ് അനുവദിക്കുന്നത്. ലൈറ്റ് അക്കൗണ്ട് ലൈവ് ബാങ്ക് ഇടപാടുകളെ ആശ്രയിക്കില്ല. ഉപയോക്താക്കൾക്ക് 2000 രൂപ വരെ ഫണ്ട് ചേർക്കാനാകും, അതുവഴി 200 രൂപയിൽ താഴെയുള്ള ഓൺലൈൻ ട്രാൻസാക്ഷനുകൾ ഈ ഫണ്ടിൽ നിന്ന് ആകും ഡെബിറ്റ് ആകുന്നത്. ഉപയോക്താവിന്റെ പണം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിൽ ചില പരിമിതികളുണ്ടെന്നതാണ് ഇതിന്റെ ന്യൂനത.

പ്രൊഫൈൽ പേജിൽ പോയി ആക്ടിവേറ്റ് യുപിഐ ലൈറ്റിൽ ക്ലിക്ക് ചെയ്താൽ ഗൂഗിൾ പേയിൽ യുപിഐ ലൈറ്റ് ഫീച്ചർ ആക്ടീവ് ആക്കാം. തുടർന്ന് ഫണ്ട് ചേർക്കാം. ‘പേ പിൻ-ഫ്രീ’ എന്ന ഓപ്ഷനും ആപ്പിൾ നിന്ന് തിരഞ്ഞെടുക്കണം.

Summary: Gpay UPI Lite feature; Transaction can now be made faster

Exit mobile version