സമൂഹ മാധ്യമങ്ങളിൽ തരംഗമായ ത്രെഡ്സ്, ഒരാഴ്ചക്കുള്ളിൽ 100 ഡൗലോഡുകൾ എന്ന റെക്കോർഡ് ആണ് കരസ്ഥമാക്കിയയത്. ത്രെഡ്സിൻ്റെ വരവോടെ ട്വിറ്റർ ഇടിഞ്ഞു എന്ന വാർത്തകളും റിപ്പോർട്ട് ചെയ്തിരുന്നു. കൃത്യമായ സമയത്ത്, ലക്ഷ്യബോധത്തോടെ, ശക്തമായ പിന്തുണയും കിട്ടിയതിനാലാണ് ത്രെഡ്സ് വൻ വിജയമായതെന്ന് സമീപകാലത്തു നടന്നൊരു സർവേയിൽ പറയുന്നു.
ഒക്ടോബറിൽ എലോൺ മസ്‌ക് സിഇഒ ആയി ചുമതലയേറ്റ ശേഷം ട്വിറ്റർ അനിശ്ചിതത്വത്തിൽ ആയിരുന്നു എന്നാണ് റിപ്പോർട്ട്. ആ കാലയളവിൽ ട്വിറ്ററിലെ പരസ്യം താൽക്കാലികമായി നിർത്തിവച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ട്വിറ്ററിന് പകരക്കാരനായ ത്രെഡ്‌സിന്റെ വളർച്ചയ്ക്ക് ഇതും ഒരു കാരണമായി.
പോസിറ്റീവ് വാർത്തകൾ, കുറഞ്ഞ രാഷ്ട്രീയം, മികച്ച മോഡറേറ്റഡ് സേവനം ഇവയൊക്കെ ത്രെഡ്സിനെ ട്വിറ്ററിൽ നിന്നും വ്യത്യസ്തനാക്കുന്നു. ഇൻസ്റ്റാഗ്രാമിന്റെ അതേ മോഡറേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ നിലനിർത്തുന്നതിനുള്ള പ്ലാറ്റ്‌ഫോമിന്റെ പ്രതിബദ്ധത ഉപഭോക്താക്കൾക്കിടയിൽ നല്ല സ്വീകാര്യത നേടി കൊടുത്തു. 23% ഉപഭോക്താക്കൾ പ്രാഥമികമായി ത്രെഡ്‌സ് ആപ്പ് ഉപയോഗിക്കുന്നു. അതേസമയം 38% ത്രെഡുകളും ട്വിറ്ററും തുല്യമായി ഉപയോഗിക്കുന്നു എന്നാണ് കണ്ടെത്തൽ.
Summary: Factors leading to meta platforms success/ Twitter v/s Threads
Discussion about this post