ഇന്ത്യയുടെ ആദ്യത്തെ അന്തർദേശീയ പദ്ധതി കമ്മീഷൻ ചെയ്യുന്നതായി ജൂലൈ 15 ന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചു. ബംഗ്ലാദേശ് ഇലക്ട്രിസിറ്റി ഗ്രിഡിലേക്ക് വൈദ്യുതി എത്തിക്കുന്നതാണ് പദ്ധതി. ജാർഖണ്ഡിലെ ഗോഡ്ഡയിലുള്ള അദാനി ഗ്രൂപ്പിന്റെ അൾട്രാ സൂപ്പർ ക്രിട്ടിക്കൽ തെർമൽ പവർ പ്ലാന്റിൽ (യുഎസ്സിടിപിപി) നിന്ന് ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം പൂർണ്ണമായി ആരംഭിച്ചതിനെ തുടർന്ന് ഗൗതം അദാനി ശനിയാഴ്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ സന്ദർശിച്ചു.
അദാനി പവർ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ അദാനി പവർ ജാർഖണ്ഡ് ലിമിറ്റഡ് (എപിജെഎൽ) പ്ലാന്റിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 100 ശതമാനം മറ്റൊരു രാജ്യത്തിന് നൽകുമെന്ന് അദാനി പ്രഖ്യാപിച്ചു.
ഗോഡ്ഡ പ്ലാന്റിന്റെ 800 മെഗാവാട്ട് ശേഷിയുള്ള ആദ്യ യൂണിറ്റ് ഏപ്രിൽ 6-നും 800 മെഗാവാട്ട് ശേഷിയുള്ള രണ്ടാമത്തെ യൂണിറ്റ് ജൂൺ 26-നും വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചു. പിപിഎയുടെ കീഴിൽ 400 കെവി ഡെഡിക്കേറ്റഡ് ട്രാൻസ്മിഷൻ സിസ്റ്റം വഴി APJL 1,496 മെഗാവാട്ട് വിതരണം ചെയ്യും.
ദ്രവ ഇന്ധനം ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന വിലകൂടിയ വൈദ്യുതിക്ക് പകരമായി ഗോഡ്ഡയിൽ നിന്ന് വിതരണം ചെയ്യുന്ന വൈദ്യുതി ബംഗ്ലാദേശിന് ഏറെ ഗുണം ചെയ്യുമെന്ന് അദാനി ഗ്രുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു.
Summary: India’s First Transnational Power Project
Discussion about this post