ബിഎംഡബ്ല്യു X5 ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ ബിഎംഡബ്ല്യു X5 ഫെയ്‌സ്‌ലിഫ്റ്റ് ചെന്നൈയിലെ ബിഎംഡബ്ല്യു ഗ്രൂപ്പ് പ്ലാൻ്റിലാണ് നിർമ്മിച്ചത് . ഇന്ത്യയിലെ എല്ലാ ബിഎംഡബ്ല്യു ഡീലർഷിപ്പുകളിലും പെട്രോൾ, ഡീസൽ വേരിയന്റുകളിൽ ലഭ്യമാണ്. ബ്രൂക്ലിൻ ഗ്രേ, കാർബൺ ബ്ലാക്ക്, മിനറൽ വൈറ്റ്, സ്കൈസ്ക്രാപ്പർ ഗ്രേ, ടാൻസാനൈറ്റ് ബ്ലൂ, ബ്ലാക്ക് സഫയർ എന്നീ നിറങ്ങളിൽ ബിഎംഡബ്ല്യു X5 ഫെയ്‌സ്‌ലിഫ്റ്റ് ലഭ്യമാണ്. മെറ്റാലിക്ക് പെയിന്റ് വർക്കാണ് കാറിൽ ഉപയോഗിച്ചിരിക്കുന്നത്.
BMW X5 ഫെയ്‌സ്‌ലിഫ്റ്റിൻ്റെ ഇന്ത്യൻ വില {എക്‌സ് ഷോറൂം}
- BMW X5 xDrive40i M സ്പോർട്ട് – ₹1,04,90,000
- BMW X5 xDrive30d xLine – ₹95,90,000
- BMW X5 xDrive30d M സ്പോർട്ട് – ₹1,06,90,000
- BMW X5 xDrive40i xLine – ₹93,90,000
Summary: BMW Facelift X5 Introduced in India