സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ(എസ്.ഐ.പി) വഴി നിക്ഷേപം നടത്തുന്നവരുടെ എണ്ണത്തിൽ ജൂണിൽ റെക്കോർഡ് വർധന. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം 27.8 ലക്ഷം പുതിയ എസ്.ഐ.പി അക്കൗണ്ടുകളാണ് ജൂണിൽ തുറന്നത്.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 2.60 കോടി അക്കൗണ്ടുകളാണ് എസ്.ഐ.പി യിൽ തുറന്നിരിക്കുന്നത്. അങ്ങനെ നിലവിൽ മൊത്തം എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം 6.70 കോടിയായി. എസ്.ഐ.പി യിലെ ജൂണിലെ മാത്രം നിക്ഷേപം 14,734 കോടി രൂപയാണ്. ജൂണിലും 14000 ത്തിന് മുകളിൽ ആയിരുന്നു നിക്ഷേപം. ഓഹരി വിപണി പുത്തൻ റെക്കോർഡുകളിലേക്ക് കടക്കുന്ന ഈ അവസരത്തിൽ ഇതും ഒരു നല്ല സൂചനയായി ആണ് കണക്കാക്കുന്നത്.
Summary: Investments rise; Record increase in the number of SIP accounts.