ആമസോൺ പ്രൈം ഡേ സെയിൽ ഇന്ന് ആരംഭിച്ചു. നിരവധി ഓഫറുകളുമായി ആമസോൺ പ്രൈം ഡേ സെയിൽ പൊടിപൊടിക്കുകായാണ്. ഫാഷൻ, സ്‌മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ കൂടാതെ മാറ്റ് വിഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങളുടെ ശ്രേണിയിൽ രണ്ട് കിഴിവുകളാണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്.
പ്രൈം ഡേ സെയിലിനോട് മത്സരിക്കാൻ, ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേ സെയിലും ഇന്ന് ആരംഭിച്ചു. ഇന്ന് മുതൽ ജൂലൈ 19 വരെയാണ് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ്സ് ഡേ സെയിൽ നടക്കുന്നത് . എവിടെ നിന്നും സാധങ്ങൾ വാങ്ങണം എന്ന കൺഫ്യൂഷനിലാണ് ഉപഭോക്താക്കൾ.
ഐഫോൺ 14 വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരമാണ്. രണ്ട് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ഹാൻഡ്‌സെറ്റിന് അതിശയിപ്പിക്കുന്ന ഓഫറുകളാണ് നൽകിയിരിക്കുന്നത്. ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ലഭ്യമായ ഐഫോൺ 14-ൻ്റെ ഓഫറുകളുടെ വ്യതാസം ചുവടെ.
ആമസോണിൽ…….
ആപ്പിൾ ഐഫോൺ 14ന്, ആമസോൺ പ്രൈം ഡേ സെയിലിൽ ₹65,499 രൂപയാണ്. ബാങ്ക് ഓഫറുകൾക്കൊപ്പം ഐഫോൺ 14-ൽ നിങ്ങൾക്ക് 1,500 രൂപ വരെ കിഴിവ് ലഭിക്കും. പഴയ ഫോൺ എക്‌സ്‌ചേഞ്ച് ചെയ്യുന്നതിന് 50,000 രൂപയുടെ അധിക കിഴിവും ആമസോൺ നൽകുന്നുണ്ട്.
ഫ്ലിപ്പ്കാർട്ടിൽ……..
ആപ്പിൾ ഐഫോൺ 14-ന്റെ 128GB സ്റ്റോറേജ് മോഡലിന് (പ്രൊഡക്‌റ്റ് റെഡ്) 67,999 രൂപയാണ്.
- ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 1,000 രൂപ വരെയുള്ള EMI ഇടപാടുകൾക്ക് 10%
കിഴിവ് നൽകുന്നു.
- ഫ്ലിപ്പകാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 500 രൂപ വരെയുള്ള EMI ഇടപാടുകൾക്കു 5% കിഴിവ് ലഭിക്കും.
- സിറ്റി ക്രെഡിറ്റ് കാർഡിന്റെ EMI ഇടപാടുകൾക്ക് 10% കിഴിവ് ആണ് നൽകുന്നത്.
ഇതാണ് ഫ്ലിപ്പകാർട്ടിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന ബാങ്ക് ഓഫറുകൾ.
Summary: Amazon v/s Flipkart. Where should you purchase Iphone
Discussion about this post