ഖത്തര്‍ ലോകകപ്പിനു ശേഷം വീണ്ടുമൊരു ഫുട്ബോള്‍ മാമാങ്കത്തിന് അരങ്ങൊരുങ്ങുകയാണ്. പക്ഷെ ഇത്തവണ വനിതകളാണ് ലോകം മോഹിക്കുന്ന ആ കനകകിരീടത്തിനായി പോരടിക്കുന്നത്. ഫിഫ വനിതാ ലോകകപ്പിലെ ഒമ്പതാം പതിപ്പിന് ആതിഥ്യമരുളുന്നത് ഓസ്ട്രേലിയയും ന്യൂസിലാന്റും ഒത്തൊരുമിച്ചാണ്. ജൂലൈ 20ന് ന്യൂസിലന്‍ഡ്–നോര്‍വെ പോരാട്ടത്തോടെയാണ് ഈ വനിതാ ലോകകപ്പിന് തുടക്കം. ആഗസ്ത് 20നാണ് ഫൈനല്‍. 10 വേദികളിലായി ആകെ 64 മത്സരങ്ങളുണ്ടാകും. 32 ടീമുകള്‍ പങ്കെടുക്കുന്ന ആദ്യ വനിതാ ലോകകപ്പു കൂടിയാണിത്.
ഏറെ പുതുമകളോടെയാണ് ഇത്തവണത്തെ വനിതാ ലോകകപ്പ് അരങ്ങേറുക. പുരുഷ ലോകകപ്പിലെ പോലെ 32 ടീമുകള്‍ അണി നിരക്കുന്ന ആദ്യ വനിതാ ലോകകപ്പാണിത്. 2019 ല്‍ വരെ 24 ടീമുകളാണ് ലോകകപ്പില്‍ പങ്കെടുത്തിരുന്നിരുന്നത്. ഫെഡറേഷനുകള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കി അത് ഇത്തവണ 32 രാജ്യങ്ങളായി. യൂറോപ്പില്‍ നിന്ന് കഴിഞ്ഞ തവണ പങ്കെടുത്തിരുന്നത് 8 ടീമുകളാണ് എന്നാല്‍ ഇത്തവണ അത് 12 ടീമുകളായി ഉയര്‍ന്നു. ഏഷ്യയില്‍ൃ നിന്ന് കഴിഞ്ഞ തവണ 5 ടീമുകള്‍ പങ്കെടുത്തപ്പോള്‍ ഈ ലോകകപ്പില്‍ അത് ആറായി ഉയര്‍ന്നു. ദക്ഷിണ അമേരിക്കന്‍ ഫെഡറേഷനില്‍ നിന്ന് ഇത്തവണയും മുന്ന് രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.
ആദ്യമായാണ് ഒരു വനിത ലോകകപ്പിന് രണ്ട് രാജ്യങ്ങള്‍ ചേര്‍ന്ന് ആതിഥ്യമരുളുന്നത്. ഇത്തവണ ഓസ്ട്രേലിയയിലും ന്യൂസിലാന്റിലുമായാണ് ലോകകപ്പ് നടക്കുന്നത്. അതും രണ്ട് കോണ്‍ഫഡറേഷനില്‍പ്പെട്ട രണ്ടു രാജ്യങ്ങളില്‍ ഒരു ലോകകപ്പ് നടക്കുന്നതും ഇതാദ്യമാണ്. പുരുഷ ലോകപ്പില്‍ ഒന്നിലധികം വേദികള്‍ ഇതിന് മുമ്പ് സംഭവിച്ചുട്ടുണ്ടെങ്കിലും അതെല്ലാം ഒരു കോണ്‍ഫെഡറേഷനു കീഴിലുള്ളതായിരുന്നു. അതായത് 2002-ല്‍ പുരുഷ ലോകകപ്പ് നടന്നത് ദക്ഷിണ കൊറിയയിലും ജപ്പാനിലുമായാണ്. പക്ഷെ ഈ രണ്ടു രാജ്യങ്ങളും എഷ്യന്‍ കോണ്‍ഫെഡറേഷനില്‍ ഉള്‍പ്പെട്ട രാജ്യങ്ങളാണ്. പക്ഷെ ഈ വനിതാ ലോകകപ്പ് നടക്കുന്ന ഓസ്ട്രേലിയ ഏഷ്യന്‍ കോണ്‍ഢെഡറേഷനിലും ന്യൂസിലാന്റ് ഓഷ്യാനിയന്‍ കോണ്‍ഫെഡറേഷനില്‍ ഉള്‍പ്പെട്ടതുമാണ്.
ഫിഫ വനിതാ ലോകകപ്പിനായി പത്തു സ്റ്റേഡിയങ്ങളാണ് ഓസ്ട്രേലിയയും ന്യൂസിലാണ്ടും സംയുക്തമായി ഒരുക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ സിഡ്‌നി, മെല്‍ബണ്‍, പെര്‍ത്ത്, ബ്രിസ്‌ബേന്‍, ന്യൂസീലന്‍ഡിലെ ഓക്ലന്‍ഡ്, വെല്ലിങ്ടണ്‍, ഡുണെഡിന്‍, ഹാമില്‍ട്ടണ്‍ നഗരങ്ങളാണ് ലോകകപ്പിന് ആതിഥ്യമരുളുക. ഓസ്ട്രേലിയയിലല്‍ 6 സ്റ്റേഡിയങ്ങളിലും ന്യൂസിലാന്റില്‍ നാല് സ്റ്റേഡിയങ്ങളിലുമായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ഓക്ലന്‍ഡിലെ ഈഡന്‍ പാര്‍ക്കിലാണ് ഉദ്ഘാടനമത്സരം. ആദ്യമത്സരത്തില്‍ ന്യൂസീലന്‍ഡ് നോര്‍വേയെ നേരിടും. ഓസ്‌ട്രേലിയയിലെ സിഡ്നി സ്റ്റേഡിയത്തിലാണ് ഫൈനല്‍. പത്തു സ്റ്റേഡിയങ്ങളില്‍ ഏറ്റവും കൂടുതല്‍ കാണികളെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയം കൂടിയാണ് സിഡ്നി സ്റ്റേഡിയം. 85000 ആണ് സിഡ്നി സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി. 22000 പോരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പെര്‍ത്ത് സ്റ്റേഡിയമാണ് ഏറ്റവും കുറവ് കാണികളെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയം.
Summary: Women’s Football World Cup kicks off on July 20
Discussion about this post