ഫാബിഞ്ഞോയും സൗദിയിലേക്ക്

സൗദിയുടെ പണക്കിലുക്കത്തില്‍ ഫുട്‌ബോളിന്റെ യൂറോപ്യന്‍ കുത്തകകള്‍ തകര്‍ന്നുവീഴുമോ എന്ന കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം. ലിവര്‍പൂളിന്റെ ഒരു മധ്യനിര താരം കൂടെ സൗദിയിലേക്ക് പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹെന്‍ഡേഴ്‌സണെ അല്‍ ഇത്തിഫാഖ് സ്വന്തമാക്കുന്നതിന് അടുത്ത് നില്‍ക്കെ ഇപ്പോള്‍ മറ്റൊരു മിഡ്ഫീല്‍ഡറായ ഫാബിഞ്ഞോക്ക് വേണ്ടിയും ഒരു സൗദി ക്ലബ് രംഗത്ത് വന്നിരിക്കുകയാണ്. അല്‍ ഇത്തിഹാദ് ആണ് ഫാബിഞ്ഞോയെ വാങ്ങാനായി വലിയ ഓഫറുമായി ലിവര്‍പൂളിനെ സമീപിക്കാന്‍ ഒരുങ്ങുന്നത്. 29 കാരനായ ബ്രസീലിയന്‍ ഇന്റര്‍നാഷണലിനായുള്ള സൗദി പ്രോ ലീഗ് ക്ലബ്ബിന്റെ ബിഡ് 40 മില്യണ്‍ പൗണ്ട് ആയിരിക്കും. ഫാബിനോയും സൗദിയിലേക്ക് പോകാന്‍ താല്പര്യപ്പെടുന്നുണ്ട്. എന്നാല്‍ ഒരു പകരക്കാരനെ പെട്ടെന്ന് സൈന്‍ ചെയ്താല്‍ മാത്രമെ ലിവര്‍പൂള്‍ ഫാബിനോയെ ക്ലബ് വിടാന്‍ അനുവദിക്കുകയുള്ളൂ. ഈ സീസണില്‍ നാബി കെറ്റ, മില്‍നര്‍, ആര്‍തര്‍ മെലോ എന്നിവര്‍ ഇതിനകം ലിവര്‍പൂള്‍ മധ്യനിര വിട്ടിട്ടുണ്ട്. ഹെന്‍ഡേഴ്‌സണ്‍, ഫാബിനോ എന്നിവര്‍ കൂടെ ക്ലബ് വിട്ടാല്‍ ലിവര്‍പൂള്‍ മധ്യനിര തീര്‍ത്തും പുതിയതാകും.

Summary: Reports says Liverpool midfielder Fabinho is also going to Saudi Arabia

Exit mobile version