എൻവി എക്‌സ് 360 : ഐമാക്‌സ് ഡിസ്പ്ലേ സർട്ടിഫിക്കേഷനോടുകൂടിയ ലോകത്തിലെ ആദ്യത്തെ ലാപ്ടോപ്പ്

ഐമാക്‌സ് ഡിസ്പ്ലേ സർട്ടിഫിക്കേഷനോടുകൂടിയ ലോകത്തിലെ ആദ്യത്തെ ലാപ്ടോപ്പ് അവതരിപ്പിച്ച് എച് പി. പുതിയ ടുഇൻവൺ കൺവെർട്ടിബിൾ എൻവി എക്‌സ് 360 സാധാരണ ലാപ്ടോപ്പ് മാത്രമല്ല, ആഴത്തിലുള്ള ഉള്ളടക്ക  അനുഭവം നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.എച്ച് എൻവി 360 യുടെ അടിസ്ഥാന മോഡൽ 78,999 രൂപയ്ക്ക് എച്ച്പി ഓൺലൈൻ സ്റ്റോർ വഴിയും രാജ്യത്തുടനീളമുള്ള എച്ച്പി വേൾഡ് സ്റ്റോറുകൾ വഴിയും ലഭ്യമാണ്.

നിരവധി സവിശേതകൾ അടങ്ങിയതാണ് എൻവി എക്‌സ് 360 . പുതിയ ടച്ച് ഇൻപുട്ടിനുള്ള 15.6 ഇഞ്ച് ഓയിൽഡ് സ്‌ക്രീൻ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ലാപ്ടോപ്പിന് 88 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതമുണ്ട്, ഐമാക്‌സ് എൻഹാൻസ്ഡ്, ഐമാക്‌സ് തിയറ്റർ സൗണ്ട് മിക്സ് സാങ്കേതികവിദ്യയെ പിന്തുണയ്ക്കാൻ വിപുലീകരിച്ച വീക്ഷണാനുപാതം, ഡിറ്റിഎസി എക്‌സിൽ നിർമ്മിച്ചതാണ്. 13മത് ജെൻ ഇന്റൽ കോർ അല്ലെങ്കിൽ എഎംഡി റൈസൺ 7000 സീരീസ് പ്രോസസറുകൾ ആണ് ഉൾപ്പെടിത്തിയിരിക്കുന്നത്.

 

Summary: HP Envy X360 15 Imax enhanced launch price feature

 

 

 

Exit mobile version