ടെസ്ല സിഇഒ ഇലോൺ മസ്ക് പുതിയ എഐ യുമായി എത്തുന്നു. ബുധനാഴ്ച ഇത് പ്രവർത്തനമാരംഭിച്ചുവെന്നാണ് മസ്ക് ട്വിറ്റിലൂടെ അറിയി ച്ചിരിക്കുന്നത്. സുരക്ഷിതമായ എഐ നിർമിക്കുകയാണ് തന്റെ ലക്‌ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചാറ്റ് ജിപിടിയ്ക്ക് പകരമായിയാണ് ‘എക്സ് എഐ’ (.XAi) എന്ന സംരംഭത്തിന് ഇലോൺ മസ്ക് തുടക്കമിട്ടത്. ചാറ്റ് ജിപിടി സ്രഷ്ടാക്കളായ ഓപ്പൺഎഐ-യുടെ സഹസ്ഥാപകരിൽ ഒരാളായിരുന്നു ഇലോൺ മസ്ക്. 2018 ൽ അദ്ദേഹം കമ്പനി വിടുകയായിരിന്നു. ചാറ്റ്ജിപിടി ഒരു അടഞ്ഞ എഐ ആണെന്ന് ഇലോൺ മസ്ക് മുൻപ് പറഞ്ഞിരുന്നു. മൈക്രോസോഫ്റ്റുമായി സഹകരിച്ച് ലാഭത്തിന് വേണ്ടി മാത്രം നിലകൊള്ളുന്നതാണെന്നും ആരോപിച്ചു.
ഇക്കഴിഞ്ഞ മാർച്ചിലാണ് ‘എക്‌സ് എഐ കോർപ്പറേഷൻ’ എന്ന സ്ഥാപനം മസ്ക് നെവാഡയിൽ രജിസ്റ്റർ ചെയ്തത്. മസ്കിന്റെ മറ്റ് കമ്പനികൾക്ക് ഒപ്പമായിരിക്കില്ല പുതിയ കമ്പനിയായ എക്സ് എഐ പ്രവർത്തിക്കുന്നത് എന്നാണ് അറിയുന്നത്.
Summary: x.Ai, Elon Musk launches his own AI company to compete with ChatGPT.
Discussion about this post