രാജ്യത്ത് ഡിയോയുടെ പുത്തൻ പതിപ്പ് അവതരിപ്പിച്ച് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ. 83,400 രൂപയാണ് ഈ സ്റ്റാൻഡേർഡ് വേരിയന്റിൻ്റെ എക്‌സ്-ഷോറൂം വില. ഇതിൽ 125 സിസി എഞ്ചിനും സ്‌മാർട്ട് കീ ഫീച്ചറും സജ്ജീകരിച്ചിട്ടുണ്ട്.
ഹോണ്ട ഡിയോ 125 ന്റെ മുൻവശത്ത് ഒരു എഡ്ജ് ഹെഡ്‌ലാമ്പ് സ്ഥാപിച്ചിട്ടുണ്ട്. ആധുനിക ടെയിൽലാമ്പുകൾ, എൽഇഡി ഹെഡ്‌ലൈറ്റുകൾക്കൊപ്പം ഡ്യുവൽ ഔട്ട്‌ലെറ്റ് എക്‌സ്‌ഹോസ്റ്റ് സംവിധാനവും സ്‌കൂട്ടറിലുണ്ട്. അലോയിലാണ് വീലുകൾ നിർമിച്ചിരിക്കുന്നത്. ഏഴ് നിറങ്ങളിലാണ് ഹോണ്ട ഡിയോ 125 പുറത്തിറങ്ങിയത്.
സ്‌മാർട്ട് ഫൈൻഡ്, സ്‌മാർട്ട് അൺലോക്ക്, സ്‌മാർട്ട് സ്റ്റാർട്ട്, സ്‌മാർട്ട് സേഫ് ഫീച്ചറുകൾ തുടങ്ങിയ ഫീച്ചറുകൾ ഹോണ്ടയുടെ എച്ച്-സ്മാർട്ട് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നു. ഹോണ്ട ഡിയോ 125 സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടണ് , സൈലന്റ് സ്റ്റാർട്ടർ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ ഫംഗ്ഷൻ ഫ്യൂവൽ ഫില്ലർ എന്നിവയാണ് മറ്റ് സവിശേഷതകൾ.
Summary: Honda Dio 125 launched in India at Rs 83400 with smart features