എച്ച്ഡിഎഫ്‌സി ബാങ്കുമായി സഹകരിച്ച് , കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് സേവനം നൽകാൻ ഒരുങ്ങി സ്വിഗ്ഗി. മാസ്റ്റർകാർഡും ഈ പദ്ധതിയിൽ പങ്കുചേരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഫുഡ്‌ടെക് എന്നാണ് ഈ സേവനം അറിയപ്പെടുന്നത്. കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് സേവനം വേഗത്തിലാക്കാൻ വലിയ ടെക്ക് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. ഇതിലൂടെ കമ്പനിയെ വൻ ലാഭത്തിൽ എത്തിക്കാൻ ആണ് ഫുഡ് ടെക്കിന്റെ നീക്കം.
സ്വിഗ്ഗിയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ഉപഭാക്താക്കൾക്ക് നിരവധി ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. സ്വിഗ്ഗിയുടെ റസ്റ്റോറന്റ് ബിൽ പേയ്‌മെന്റ് സേവനമായ ഡൈനൌട്ടിലും ഈ ഓഫർ ലഭ്യമാണ്.
Summary: Swiggy To Launch Co-Branded Credit Card With HDFC Bank