ഒടിടി റിലീസിന് നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ

സിനിമകളുടെ ഒടിടി റിലീസിൽ നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നു. തിയേറ്റർ ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇത് സംബന്ധിച്ച നിയമനിർമ്മാണത്തിന്റെ സാധ്യതകൾ തേടുകയാണ് സർക്കാർ. വിഷയത്തിൽ തീരുമാനമെടുക്കാൻ ഈ മാസം 19ന് സിനിമാ സംഘടനകളുമായി യോഗം ചേരും.

2018 സിനിമയുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നു. തിയേറ്ററിൽ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാൽ മാത്രമേ ഒടിടി പ്ലാറ്റ്ഫോമുകളിൽ ഒരു സിനിമ റിലീസ് ചെയ്യാവൂ എന്നാണ് തിയേറ്റർ ഉടമകളും നിർമ്മാതാക്കളും തമ്മിലുള്ള ധാരണ. എന്നാൽ 2018 സിനിമയുടെ നിർമാതാവ് ഈ നിബന്ധന ലംഖിച്ചു എന്നാരോപിച്ച് തീയേറ്ററുകൾ രണ്ട ദിവസം അടച്ചിട്ടിരുന്നു. തിയേറ്റർ റിലീസിൻറെ 34-ാം ദിവസം ഒടിടിയിൽ റിലീസ് ചെയ്തതായിരുന്നു പ്രതിഷേധത്തിന് കാരണം.

സമീപകാലത്തെ വമ്പൻ ഹിറ്റായിരുന്നു 2018. മലയാള സിനിമ കാണാൻ തീയേറ്ററിൽ ആളില്ല എന്ന വിമർശനത്തിടെ വാരങ്ങളോളം ഹൗസ്ഫുൾ ഷോകളുമായി ആയിരുന്നു 2018 ന് മുന്നോട്ട് പോയിരുന്നത്.

Summary: State Govt to regulate OTT release.

Exit mobile version