ടെസ്‌ല ഇന്ത്യയിലേക്ക്

ഇയോൺ മസ്‌ക് നേതൃത്വം നൽകുന്ന വൈദ്യുത കാർ നിർമാണ കമ്പനിയായ ടെസ്‌ല ഇന്ത്യയിൽ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്നു. അഞ്ച് ലക്ഷം ഇലക്ട്രിക് വാഹനങ്ങളുടെ വാർഷിക ശേഷിയുള്ള ഫാക്ടറി സ്ഥാപിക്കാനാണ് ടെസ്‌ല ഒരുങ്ങുന്നത്. 20 ലക്ഷം രൂപ മുതലായിരിക്കും ഇലക്ട്രിക് കാറുകളുടെ വില ആരംഭിക്കുന്നതെന്ന് റിപ്പോർട്ട്. ഇന്തോ-പസഫിക് മേഖലയിലെ രാജ്യങ്ങളിലേക്ക് കാറുകൾ കയറ്റി അയയ്ക്കാൻ മസ്ക് പദ്ധതിയിടുന്നതിനാൽ ഇന്ത്യയെ കയറ്റുമതിക്കുള്ള കേന്ദ്രം ആയി കൂടി ഉപയോ​ഗിക്കാൻ ടെസ്‌ല ലക്ഷ്യമിടുന്നുവെന്നും വിവരങ്ങളുണ്ട്.

കഴിഞ്ഞ മേയിൽ ടെസ്‌ല ടീം ഇന്ത്യയിൽ സന്ദർശനം നടത്തിയതോടെയാണ് രാജ്യത്ത് പ്ലാന്റ് സ്ഥാപിക്കുമെന്ന് വാർത്തകൾ വന്നു തുടങ്ങിയത്. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെ നടന്ന കൂടികാഴ്ചയ്ക്കു ശേഷം ഇന്ത്യയിൽ ഉടൻ തന്നെ ഫാക്ടറി സ്ഥാപിക്കുമെന്ന് മസ്‌ക് വ്യക്തമാക്കുകയും ചെയ്തു.

Summary: Elon Musk- Tesla talks to set up factory for electric cars in India

 

 

Exit mobile version