പ്രിതം കോട്ടാലിനെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കുന്നു. ഈ ആഴ്ച തന്നെ ഈ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സില്‍ പ്രീതം മൂന്ന് വര്‍ഷത്തെ കരാര്‍ ഒപ്പുവെക്കും. മോഹന്‍ ബഗാന്‍ താരവുമായി കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ മാസം തന്നെ കരാര്‍ ധാരണയില്‍ എത്തിയിരുന്നു. ഇപ്പോള്‍ ഇരു ക്ലബുകളും ട്രാന്‍സ്ഫറിന്റെ മറ്റു ഘടകങ്ങളിലും ധാരണയില്‍ എത്തുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് ഹോര്‍മിപാമിനെ പ്രിതം കോട്ടാലിനു പകരം മോഹന്‍ ബഗാന് നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഈ ട്രാന്‍സ്ഫറില്‍ നിന്ന് ഇപ്പോള്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇപ്പോള്‍ സഹലിന്റെ ട്രാന്‍സ്ഫറിന്റെ ഭാഗമാണ് പ്രിതം കോട്ടാലിന്റെ ട്രാന്‍സ്ഫര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. സഹല്‍ മോഹന്‍ ബഗാനിലേക്ക് എത്തുന്നതിന് ഒപ്പം പ്രിതം ബ്ലാസ്റ്റേഴ്‌സിലേക്കും എത്തും. 2018ല്‍ ഡെല്‍ഹി ഡൈനാമോസില്‍ നിന്നാണ് പ്രിതം ബഗാനിലേക്ക് എത്തിയത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലെ സ്ഥിരം സാന്നിദ്ധ്യം കൂടിയാണ് പ്രിതം.
Summary: Pritam Kotal is acquired by Kerala Blasters
Discussion about this post