ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറിനൊപ്പം പ്രീസീസണ്‍ ക്യാമ്പില്‍ ചേര്‍ന്നു. റൊണാള്‍ഡോ ക്യാമ്പില്‍ എത്തി പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ അല്‍ നസര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. അല്‍ നസര്‍ അവസാന രണ്ട് ആഴ്ചയായി പരിശീലനം പുനരാരംഭിച്ചിട്ട്. ടീം ഇപ്പോള്‍ പോര്‍ച്ചുഗലിലാണ്. റൊണാള്‍ഡോയുടെ സാന്നിദ്ധ്യം തന്നെയാണ് പോര്‍ച്ചുഗലിലേക്ക് അല്‍ നസര്‍ പ്രീസീസണ്‍ യാത്ര നടത്താന്‍ കാരണം. പോര്‍ച്ചുഗലില്‍ നാലു സൗഹൃദ മത്സരങ്ങള്‍ അല്‍ നസര്‍ കളിക്കുന്നുണ്ട്. പോര്‍ച്ചുഗലിലെ ആദ്യ രണ്ടു മത്സരങ്ങള്‍ റൊണാള്‍ഡോ കളിക്കില്ല എന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ജൂലൈ 17ന് സെല്‍റ്റ വിഗോക്ക് എതിരെ നടക്കുന്ന മത്സരം ആകും റൊണാള്‍ഡോ പ്രീസീസണില്‍ കളിക്കുന്ന ആദ്യ മത്സരം. അതു കഴിഞ്ഞ് ജൂലൈ 20ന് പോര്‍ച്ചുഗലില്‍ വെച്ച് തന്നെ നടക്കുന്ന ബെന്‍ഫികക്ക് എതിരായ മത്സരവും റൊണാള്‍ഡോ കളിക്കും.
Summary: Cristiano Ronaldo joins Al Nasser in preseason camp
Discussion about this post