ട്വിറ്ററിൻ്റെ ഏറ്റവും പുതിയ എതിരാളിയായ മെറ്റയുടെ നേതൃത്വത്തിലുള്ള ത്രെഡ്സിന്റെ ‘ലിങ്ക് സെർച്ചിങ്’ തടയുന്നതായി റിപ്പോർട്ട്. ആൻഡി ബയോ എന്ന ഉപഭോക്തവാണ് പ്രശ്നം ആദ്യം റിപ്പോർട്ട് ചെയ്തത്. ‘url:threads.net’ എന്ന പദം ഉപയോഗിച്ചുള്ള സെർച്ചിങ് സാധിക്കുന്നില്ലെന്നതാണ് ബയോയുടെ കണ്ടെത്തൽ. തുടർന്ന് നിരവധി ഉപഭോക്താക്കൾ ഈ പരാതിയുമായി രംഗത്തെത്തിയിരുന്നു.
ഇതാദ്യമായല്ല ട്വിറ്റർ ആപ്ലിക്കേഷനിലേക്കുള്ള ലിങ്കുകൾ തടയുന്നത്. ഈ വർഷം ആദ്യം സബ്സ്റ്റാക്ക് ലിങ്കുകൾ ഉപയോഗിച്ച് ട്വീറ്റുകളിലേക്കുള്ള ആക്സസ് പരിമിതപ്പെടുത്തിയിരുന്നു. ഡാറ്റാബേസിന്റെ വലിയൊരു ഭാഗം ഡൗൺലോഡ് ചെയ്യാൻ ശ്രമം ഉണ്ടായതിനാലാണ് അന്ന് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് എലോൺ മാസ്ക് പിന്നീട് വെളുപ്പെടുത്തി.
Summary: Twitter is blocking links to meta threads.
Discussion about this post