ശതകോടീശ്വര പട്ടികയിൽ ബൈജു രവീന്ദ്രൻ ഉണ്ടാകില്ലെന്ന് ഫോബ്‌സിന്റെ പുതിയ റിപ്പോർട്ട്. 2022 ഒക്ടോബറിൽ ഫോബ്‌സ് പുറത്തിറക്കിയ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ 54-ാം സ്ഥാനത്തായിരുന്നു പ്രമുഖ വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രൻ. അന്ന് 28,800 കോടി രൂപയായിരുന്നു ആസ്തി.
ബൈജു രവീന്ദ്രന് 18 ശതമാനം ഓഹരികളാണ് ബൈജൂസിൽ ഉള്ളത്. നിലവിലെ മൂല്യം വച്ച് ഓഹരികൾക്ക് 100 കോടി ഡോളറിൽ താഴെ മാത്രമേ വില വരുന്നുള്ളു. കഴിഞ്ഞ വർഷം എടുത്തിട്ടുള്ള വായ്പകൾ കൂടി കണക്കിലെടുത്താൽ ബൈജു രവീന്ദ്രന്റെ ആകെ ആസ്തി 47.5 കോടി ഡോളറായി കുറയും. അതായത് ഏകദേശം 4,000 കോടി രൂപ. 100 കോടി ഡോളർ അതായത് ഏകദേശം 8,000 കോടി രൂപ ആസ്തിയുള്ളവരെയാണ് ശതകോടീശ്വരൻമാരായി കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ബൈജു രവീന്ദ്രന് കോടീശ്വര പദവി നഷ്ടമാവുകയും ചെയ്യും.
Summary: Baiju Ravindran will be out of the list of billionaires, says Forbes.
Discussion about this post