ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് ഐപിഒ നാളെ മുതൽ

ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ഓഹരി വിൽപന നാളെ തുടങ്ങും. 500 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കാൻ കമ്പനി ലക്ഷ്യമിടുന്നത്. പത്ത് രൂപ മുഖവിലയുള്ള ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യുവായിരിക്കും ഐപിഒയിൽ ഉൾപ്പെടുന്നത്. നിക്ഷേപകർക്ക് കുറഞ്ഞത് 600ഇക്വിറ്റി ഷെയറുകൾക്ക് വേണ്ടി ബിഡ് സമർപ്പിക്കാം. തുടർന്ന് 600 ന്റെ ഗുണിതങ്ങളായും അപേക്ഷിക്കാം. ഐപിഒയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 14 ആണ്. ഐപിഒയ്ക്ക് ശേഷം ജൂലൈ 24 ന് ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്‌റ്റ് ചെയ്യപ്പെടുന്ന അഞ്ചാമത്തെ സ്മോൾ ഫിനാൻസ് ബാങ്കാണ് ഉത്കർഷ് എസ്എഫ്‌ബി. കേരളത്തിൽ നിന്നുള്ള സ്മോൾ ഫിനാൻസ് ബാങ്ക് ആയ ഇസാഫും ഐപിഓ അനുമതിയ്ക്കായി സെബിയിൽ പ്രോസ്പെക്ടസ് സമർപ്പിച്ചിട്ടുണ്ട്.

Summary: Utkarsh Small Finance Bank IPO opens tomorrow.

Exit mobile version