കൊച്ചി: ഐ.പി.ഒ വഴി മൂലധന വിപണിയില്‍ നിന്ന് 629.04 കോടി രൂപ സമാഹരിക്കാന്‍ ഒരുങ്ങി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. ഐ.പി.ഒയുടെ അനുമതിക്കായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് പ്രോസ്പെക്ടസ് സമര്‍പ്പിച്ചിരിക്കുകയാണ്. 486.74 കോടി രൂപയുടെ പുതിയ ഇഷ്യുവും 142.30 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഇതിൽ ഉള്‍പ്പെടുന്നത്. ഇസാഫ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ്, പി.എന്‍.ബി മെറ്റ് ലൈഫ് ഇന്ത്യ ഇന്‍ഷുറന്‍സ്, ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയുടെ പക്കലുള്ള ഓഹരികളാണ് ഒഎഫ്എസ് വിഭാഗത്തില്‍ വില്‍ക്കാന്‍ ഒരുങ്ങുന്നത്.
Summary: ISAF Small Finance Bank set to raise Rs 629.04 crore from capital market through IPO
Discussion about this post