വാഹന പ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന കിയ സെല്‍റ്റോസ് ഫേസ്ലിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ എത്തി. മുന്‍ മോഡലുകളിൽ നിന്ന് അടിമുടി മാറ്റങ്ങളോടെയാണ് 2023 മോഡല്‍ കിയ സെല്‍റ്റോസ് അവതരിപ്പിച്ചിരിക്കുന്നത്. എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ അപ്ഗ്രേഡുകളും നിരവധി ഫീച്ചറുകളും പുതിയ മോഡലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വാഹനത്തിന്റെ ബുക്കിങ് ജൂലൈ 14 മുതല്‍ ആരംഭിക്കും.
എക്‌സ്-ലൈന്‍, ജിടി-ലൈന്‍, ടെക് ലൈന്‍ എന്നീ മൂന്ന് വേരിയന്റുകളിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്. രണ്ട് മാറ്റ് ഗ്രാഫൈറ്റ് കളര്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടെ എട്ട് എക്സ്റ്റീരിയര്‍ പെയിന്റ് സ്‌കീമുകളില്‍ ലഭ്യമാകും. ആകര്‍ഷകമായ കളര്‍ ഓപ്ഷനുകളാണ് കിയ സെല്‍റ്റോസ് ഫേസ്ലിഫ്റ്റില്‍ ഉൾപ്പെടുത്തിയിട്ടുള്ളത്.
എല്‍ ഇ ഡി ഹെഡ്ലാമ്പുകള്‍, എല്‍ ഇ ഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, അപ്ഡേറ്റ് ചെയ്ത സിഗ്‌നേച്ചര്‍ ടൈഗര്‍ നോസ് ആക്സന്റുകള്‍ എന്നിവയും റീ ഡിസൈന്‍ ചെയ്ത എല്‍ ഇ ഡി ഡി ആര്‍ എല്ലുകളും വാഹനത്തിന്റെ മുന്‍ ഭാഗത്ത് ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒപ്പം18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളുമായാണ് വാഹനം എത്തിയിരിക്കുന്നത്.
പിന്‍ഭാഗത്ത് റീഡിസൈന്‍ ചെയ്ത എല്‍ ഇ ഡി കണക്റ്റഡ് ടെയില്‍ ലാമ്പുകളും ഡ്യുവലും നല്‍കിയിട്ടുണ്ട്. ഹൈ എന്‍ഡ് മോഡലുകളില്‍ ഇലക്ട്രിക്കലി പവേഡ് ടെയില്‍ഗേറ്റ് ലഭിക്കും.
വാഹനത്തിന്റെ ഇന്റീരിയറിലും നിരവധി മാറ്റങ്ങളുണ്ട്. രണ്ട് 10.25 ഇഞ്ച് ഡിസ്പ്ലേകളുമായിട്ടാണ് വാഹനം എത്തുന്നത്. സെന്റര്‍ കണ്‍സോളിലായി ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡ്രൈവറുടെ വശത്ത് ഡിജിറ്റല്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമാണുള്ളത്.
വോയിസ് കണ്‍ട്രോള്‍ഡ് പനോരമിക് സണ്‍റൂഫ് നല്‍കിയിട്ടുണ്ട്. 8 സ്പീക്കര്‍ പ്രീമിയം ബോസ് ഓഡിയോ സിസ്റ്റം, ഡ്യുവല്‍-സോണ്‍ ഓട്ടോമാറ്റിക് എസി, എയര്‍ പ്യൂരിഫയര്‍, എല്‍ഇഡി സൗണ്ട് മൂഡ് ലൈറ്റുകളുള്ള ആംബിയന്റ് ലൈറ്റിംഗ്, 8 വേ പവര്‍-അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവയുണ്ട്.
1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനുണ്ട്. ഈ എഞ്ചിന്‍ 158 എച്ച്പി പവറും 253 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മാനുവല്‍, സെമി ഓട്ടോമാറ്റിക്, ഫുള്ളി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് എന്നിവയടക്കം അഞ്ച് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ കിയ സെല്‍റ്റോസ് ഫേസ്ലിഫ്റ്റ് എസ്യുവി ലഭ്യമാകും.
1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭിക്കും. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്പോട്ട് ഡിറ്റക്ഷന്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് എന്നിവയുള്‍പ്പെടെ 17 ഓട്ടോമേറ്റഡ് ഫീച്ചറുകളുള്ള എഡിഎഎസ് ലെവല്‍ 2 ഉണ്ട്. ആറ് എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍-ഡിസെന്റ് കണ്‍ട്രോള്‍, ആങ്കറേജുകള്‍ തുടങ്ങി 15 പ്രധാന സുരക്ഷാ ഫീച്ചറുകളും ഈ എസ്യുവിയില്‍ കിയ നല്‍കിയിട്ടുണ്ട്.
Summary: Kia Seltos facelift has arrived in the Indian market