ഇന്ത്യയിലെ പ്രമുഖ കാർ കമ്പനിയായ മാരുതി സുസുകി പുതിയ റെക്കോർഡ് സൃഷ്ടിച്ചു. 2022-2023 സാമ്പത്തിക വർഷത്തിൽ 10 ലക്ഷം മുതൽ 20 ലക്ഷം വരെയുള്ള വാഹന വിഭാഗത്തിൽ, 19% വിപണി വിഹിതം സ്വന്തമാക്കി എന്നതാണ് പുതിയ റെക്കോർഡ്. മാരുതി സുസുകി ഈ വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരായി തിരഞ്ഞെടുക്കപ്പെട്ടു. 2024 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ കമ്പനിയുടെ വിപണി വിഹിതം 22 % ആയി ഉയർന്നു.
ഇന്ത്യയിൽ കാറുകളുടെ വിലയിൽ വൻ വർധനവാണ് ഉണ്ടായത്. റോഡ് നികുതി, ഇൻഷുറൻസ് പേഔട്ട്, പുതിയ ഫീച്ചറുകൽ, എന്നിവയൊക്കെ കാറിൻ്റെ വില വർധനക്ക് കാരണമാണ്. 2023 സാമ്പത്തിക വർഷത്തിൽ 3.7 ലക്ഷം യൂണിറ്റുകളുടെ അടിസ്ഥാനത്തിൽ, ഇതുവരെ 70 ശതമാനത്തിലധികം വളർച്ച കൈവരിക്കാൻ സാധിച്ചതായി മാരുതി സുസുകി അധികൃതർ അറിയിച്ചു. നെക്സയിൽ നിന്നുള്ള വിൽപ്പന ഏകദേശം അര ദശലക്ഷം യൂണിറ്റുകൾ കവിയാൻ സാധ്യതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Summary: Maruthi Suzuki become number one player in Rs 10 lakh to Rs 20 lakh vehicle category
Discussion about this post