ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നം തായ് ഹനുമാന്‍

തായ്‌ലന്‍ഡിൽ നടക്കാനിരിക്കുന്ന 2023 ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നം ഹനുമാന്‍. തായ്‌ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ ജൂലൈ 12 മുതൽ 16 വരെയാണ് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ഇതിൽ തായ് ഹനുമാന്റെ ചിത്രമാണ് ഭാഗ്യചിഹ്നമായി ഉപയോഗിച്ചിരിക്കുന്നത്.

ഹനുമാനെപ്പോലെ ആത്മസമര്‍പ്പണവും ധൈര്യവും ശക്തിയുമെല്ലാം കായിക താരങ്ങളും മികച്ച രീതിയില്‍ ഉപയോഗിക്കണമെന്നും ഏഷ്യന്‍ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ അഭിപ്രായപ്പെടുന്നു. ഹനുമാന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളായ ധൈര്യവും അര്‍പ്പണമനോഭാവവും കണക്കിലെടുത്താണ് ഹനുമാനെ ഭാഗ്യചിഹ്നമാക്കിയതെന്ന് ഏഷ്യന്‍ അത്‌ലറ്റിക്‌സ് അസോസിയേഷന്റെ വെബ്‌സൈറ്റിയിൽ കുറിച്ചിട്ടുണ്ട്.

ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ നയിക്കുന്നത് ഷോട്ട്പുട്ട് താരമായ തജിന്ദര്‍പാല്‍ സിങ്ങാണ്. മുരളി ശ്രീശങ്കര്‍ അടക്കമുള്ള നിരവധി മലയാളി താരങ്ങളും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.

Summary: Thai Hanuman is the mascot of the Asian Athletics Championships.

Exit mobile version