ടാറ്റ ഗ്രൂപ്പ് ആപ്പിൾ ഐഫോണുകളുടെ നിർമാണ രംഗത്തേക്ക് ഇറങ്ങുന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനി ഐഫോണുകളുടെ നിര്‍മാണ രംഗത്തേക്കിറങ്ങുന്നത്. ആപ്പിള്‍ ഐഫോണ്‍ കരാര്‍ നിര്‍മാതാക്കളായ വിസ്‌ട്രേണിന്റെ നിര്‍മാണശാല ഈ വർഷം ഓഗസ്‌റ്റോടെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കും എന്നാണ് വിവരം. കര്‍ണാടകയിലുള്ള വിസ്‌ട്രോണ്‍ കോര്‍പ്പ് ഫാക്ടറിയാണ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നത്.
60 കോടിയോളം രൂപയുടെ ഇടപാടായിരിക്കും ഇതെന്നാണ് വിവരം. ഐഫോണ്‍ 14 മോഡലിന്റെ നിർമാണം ഇപ്പോൾ ഇവിടെ നടക്കുന്നുണ്ട്. 2024 വരെ 180 കോടി ഐഫോണുകള്‍ നിര്‍മിക്കാനുള്ള കരാര്‍ വിസ്‌ട്രോണ്‍ ഏറ്റെടുത്തിട്ടുണ്ട്. കമ്പനി ഏറ്റെടുക്കല്‍ നടന്നാല്‍ ഇതിന്റെ ചുമതല ഇനി ടാറ്റ ഗ്രൂപ്പിനായിരിക്കും. 10000 ത്തിലധികം ജീവനക്കാരും വിസ്‌ട്രോണ്‍ കോര്‍പ്പ് ഫാക്ടറിയിൽ ജോലി ചെയ്യുന്നുണ്ട്.
ഒരു ഇന്ത്യൻ ബ്രാൻഡ് ഐഫോണുകൾ നിർമ്മിക്കുന്നത് മറ്റ് ആഗോള കമ്പനികളും ഇന്ത്യയിൽ നിർമാണം നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കും. കമ്പനികൾ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആപ്പിളിന്റെ വരാനിരിക്കുന്ന ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവ ചെറിയ തോതിലെങ്കിലും ടാറ്റ ഗ്രൂപിന് ഇന്ത്യയിൽ നിർമാണം നടത്താൻ കഴിയുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതോടെ ഈ വർഷം സെപ്റ്റംബറിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ഐഫോൺ സീരീസിനായുള്ള കയറ്റുമതിയുടെ ഭാഗമാകാൻ ഇന്ത്യക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
Summary: Tatagroup will the first Indian company to manufacture iPhone.