നിലവിൽ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പത്ത് വ്യവസ്ഥ ആയ ഇന്ത്യ 2075 ഓടെ ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് ഗോൾഡ്മാൻ സാച്‌സ്. സാങ്കേതിക വിദ്യയും നവീകരണവും ഉയർന്ന മൂലധന നിക്ഷേപവും തൊഴിലാളികളുടെ ഉത്പാദന ക്ഷമതയും വരുന്ന വർഷങ്ങളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഉയരങ്ങളിൽ എത്തിക്കുമെന്ന് ഗോൾഡ്മാൻ സാച്‌സിന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിലെ ജനസംഖ്യ വർദ്ധനവ് തൊഴിൽ മേഖലയിൽ ശക്തി വർധിപ്പിക്കും. അടുത്ത 20 വർഷത്തേക്ക് വൻകിട സമ്പത്ത് വ്യവസ്ഥകൾക്കിടയിലെ ഏറ്റവും കുറഞ്ഞ ആശ്രിതത്വ അനുപാതം ഇന്ത്യയിലായിരിക്കുമെന്ന് ഇന്ത്യൻ സാമ്പത്തിക വിദഗ്ധനായ സന്തനു സെൻഗുപ്ത റിപ്പോർട്ടിൽ എടുത്തു പറയുന്നു. ഉത്പാദന ശേഷി വർധിപ്പിക്കാനും സേവനമേഖല വളർത്താനും അടിസ്ഥാന സൗകര്യമേഖലയിലെ വികസനം ത്വരിതപ്പെടുത്തുന്നതിനും ഇന്ത്യക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് മുന്നിലുള്ളത്.
മൂലധന നിക്ഷേപമാണ് ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ മുന്നേറാൻ സഹായിക്കുന്ന മറ്റൊരു ഘടകം. ആശ്രിത അനുപാതം കുറയുന്നതും വരുമാനം വർധിക്കുന്നതും സേവിങ്‌സ് നിരക്ക് കൂട്ടാനിയടാക്കുന്നത് സാമ്പത്തിക മേഖലയ്ക്ക് നേട്ടമുണ്ടാക്കും. മൂലധന നിക്ഷേപത്തിന് ഇത് മുതൽകൂട്ടാകുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
Summary: India to become world’s second largest economy by 2075: Goldman Sachs report.
Discussion about this post