ബാങ്കിംഗ് മേഖലയിൽ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർഥികൾ നിശ്ചിത ക്രെഡിറ്റ് സ്കോർ നിലനിർത്തണമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (IBPS) അറിയിച്ചു. ഈ വർഷത്തെ ക്ലറിക്കൽ റിക്രൂട്ട്മെൻ്റ് വിജ്ഞാപനത്തിലാണ് പുതിയ പരാമർശം. ഉദ്യോഗാർഥികൾ മേൽ പറഞ്ഞ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് കുറഞ്ഞത് 650 സിബിൽ സ്‌കോർ ഉണ്ടായിരിക്കണമെന്ന് IBPS പറഞ്ഞു.
ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് ഉദ്യോഗാർഥികൾ സിബിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യണം.സിബിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാൻ സാധിക്കാത്ത അപേക്ഷകർ തങ്ങളുടെ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് കുടിശികയൊന്നും ഇല്ലെന്ന് തെളിയിക്കുന്ന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കാണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.അല്ലാത്തപക്ഷം അവരുടെ ഓഫർ ലെറ്റർ പിൻവലിക്കാൻ സാധ്യതയുണ്ടെന്ന് IBPS അറിയിച്ചു.
2024-25 സാമ്പത്തിക വർഷത്തേക്കുള്ള അപേക്ഷ നടപടികൾ പുരോഗമിക്കുകയാണ്. 4045 ക്ലറിക്കൽ തസ്തികയിലേക്കാണ് പുതിയ നിയമനം. ജൂലൈ 1 മുതൽ 21വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ പ്രിൻ്റ് ചെയ്യുന്ന അവസാന തീയതി ഓഗസ്റ്റ് 5 ആണ്.
Summary: Aspiring for a bank job a healthy Cibil Score is must